Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദാദ്രി കൊലപാതകം; ഇന്ത്യയോട് മൗനം വെടിയാന്‍ ഫര്‍ഹാന്‍

farhan-akthar

ദാദ്രിയില്‍ ബീഫ് കഴിച്ചെന്നാരോപിച്ചുള്ള കൊലപാതകത്തില്‍ പ്രതിഷേധിച്ചു ബോളിവുഡ് നടന്‍ ഫര്‍ഹാന്‍ അക്തര്‍. കൊലപാതകത്തെ അപലപിച്ചുള്ള താരത്തിന്‍റെ ഫേസ്ബുക്ക്‌ പോസ്റ്റ് ആണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

‘ യുപിയിലെ ദാദ്രിയില്‍ അച്ഛനും ഭര്‍ത്താവുമായ ഒരു മനുഷ്യനെ ക്രൂരമായി കൊലചെയ്തിട്ട് ഒരാഴ്ച പിന്നിടുന്നു. വീട്ടില്‍ നിന്നും വലിച്ചിഴച്ച് സ്വന്തം കുടുംബത്തിന് മുന്നില്‍വച്ചാണ് ഒരുകൂട്ടം ആളുകള്‍ അയാളെ കൊലപ്പെടുത്തിയത്. അദ്ദേഹത്തിന്‍റെ മകന്‍ ഗുരുതരാവസ്ഥയിലാണ്. ഭാര്യയും മകളും ഇപ്പോഴും ഞെട്ടലില്‍ നിന്ന് മുക്തരായിട്ടില്ല.

ഗോമാംസം സൂക്ഷിച്ചുവെന്ന് ആരോപിച്ചാണ് ഈ ക്രൂരത. ഞാന്‍ ആവര്‍ത്തിക്കുകയാണ്. ഗോമാംസം സൂക്ഷിച്ചുവെന്ന് ആരോപിച്ചാണ് ഈ കൊലപാതകം. കാട്ടുനീതി അനുവദിക്കാനാകില്ല, എന്തുകൊണ്ട് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നു എന്നും താരം ചോദിക്കുന്നു. സംഭവം നടന്നിട്ട് ദിവസങ്ങള്‍ കഴിഞ്ഞു, എന്നിട്ടും ഒരു ശിക്ഷയും ആര്‍ക്കും ലഭിച്ചിട്ടില്ല. ഇന്ത്യക്ക് ഓരോ ദിവസവും നാണം കൊണ്ട് തലകുനിക്കേണ്ടി വരികയാണെന്നും അദ്ദേഹം പറഞ്ഞു.

ഒരു കൂട്ടം ഭ്രാന്തന്മാരാണ് ഈ കൃത്യം ചെയ്തതെന്ന് ഒരാള്‍ ചിന്തിക്കുകയാണെങ്കില്‍ അയാള്‍ക്ക് ചിന്താശേഷി നഷ്ടപ്പെട്ടൂവെന്ന് പറയാനെ പറ്റൂ. അത്തരത്തിലുള്ള ആളുകള്‍ അവരുടെ നിലനില്‍പ്പിന്ന വേണ്ടിയാണ് സംസാരിക്കുന്നത്. സമാനചിന്താഗതി കൊണ്ടുനടക്കുന്ന ആളുകള്‍ക്ക് മുന്നറിയപ്പാവണമെങ്കില്‍ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ശക്തമായ ശിക്ഷ തന്നെ ലഭിക്കണമെന്നും ഫര്‍ഹാന്‍ പറയുന്നു.

രാജ്യം നാണംകെട്ട് തലകുനിക്കേണ്ടി വന്ന സംഭവമാണിത്. ഇനി ഇങ്ങനെയൊരു പൈശാചികകൃത്യം ആവര്‍ത്തിക്കരുത്. അതിന് നമ്മള്‍ നിശബ്ദരായി ഇരുന്നിട്ട് കാര്യമില്ല. ഇത് ഇനിയും സംഭവിക്കാം. സമാധാനം ആഗ്രഹിക്കുന്ന ഏതൊരാളും പ്രശ്നങ്ങളില്‍ നിശബദ്ത പാലിക്കാറാണ് പതിവ്. എന്നാല്‍ ഇവിടെ മൗനം വെടിയണം. ഇനിയൊരു ദാദ്രി സംഭവം ആവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്നു പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.