Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐശ്വര്യയുമായുള്ള വഴക്ക്; മാധ്യമങ്ങൾക്കെതിരെ അഭിഷേക്

abhishek

ബോളിവുഡിലെ താരദമ്പതികൾക്ക് നേരെ കടുത്ത ആക്രമണമാണ് ബോളിവുഡ് പാപ്പരാസികൾ അഴിച്ചുവിടുന്നത്. ബിടൗണില്‍ നിരന്തമായ വിവാഹമോചന വാർത്തകള്‍ മൂലം നല്ല കുടുംബജീവിതം നയിക്കുന്ന താരങ്ങളും ഇപ്പോൾ പാപ്പരാസികളുടെ പിടിയിലാണ്.

ഐശ്വര്യ–അഭിഷേക് ദമ്പതികളെക്കുറിച്ചും വാർത്തകൾ വന്നിരുന്നു. ഇരുവരും തമ്മിൽ അത്ര ചേർച്ചയിൽ അല്ലെന്നായിരുന്നു വാർത്ത. പൊതുവേദിയിൽ ഐശ്വര്യ റായിയോട് ദേഷ്യപ്പെട്ട് ഇറങ്ങിപ്പോകുന്ന അഭിഷേകിന്റെ വിഡിയോ രംഗം സോഷ്യല്‍മീഡിയയിൽ വൈറലായിരുന്നു. ഇതിനെ തുടർന്നാണ് ഊഹാപോഹങ്ങൾ പ്രചരിച്ച് തുടങ്ങിയത്. ഇരുവരും തമ്മില്‍ ഗൗരവകരമായ എന്തോ പ്രശ്നമുണ്ടെന്നും ഏറെ നാളുകളായി അകൽച്ചയിലാണെന്നുവരെ ഗോസിപ്പുകള്‍ ഗോസിപ്പുകള്‍ പടർന്നു. ഇത്രവലിയ സെലിബ്രിറ്റികൾ ആയതുകൊണ്ട് തന്നെ ഗോസിപ്പിന്റെ ചൂടും കൂടി..

Abhishek Bachchan Treats Aishwarya BADLY At Sarbjit Red Carpet | LehrenTV

ഈ വിഷയത്തിൽ പ്രതികരണവുമായി അവസാനം അഭിഷേക് തന്നെ എത്തി. ‘സത്യം എന്താണെന്നും മാധ്യമങ്ങളെ എത്രത്തോളം ഗൗരവത്തില്‍ എടുക്കണമെന്നും എനിക്കറിയാം. ഞാനും ഐശ്വര്യയും എങ്ങനെ ജീവിക്കണമെന്ന് മൂന്നാമതൊരാളല്ല തീരുമാനിക്കേണ്ടത്. ഞാൻ അതിന് അനുവദിക്കുകയുമില്ല. ഐശ്വര്യയ്ക്ക് അറിയാം ഞാനവളെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് അതുപോലെ എനിക്കും.

നിങ്ങളുടെ ഇഷ്ടത്തിന് കാര്യങ്ങളെ വളച്ചൊടിക്കാനാണ് ആഗ്രഹിക്കുന്നതെങ്കിൽ ആയിക്കോളൂ. പൊതുസമൂഹത്തിൽ അറിയപ്പെടുന്ന ആളാണ് ഞാൻ. എപ്പോഴും മാധ്യമങ്ങളെ സന്തോഷിപ്പിക്കാന്‍ കഴിയില്ല. എന്റെ വിവാഹവും കുടുംബ ജീവിതവും എങ്ങനെ വേണമെന്ന് തീരുമാനിക്കാൻ മാധ്യമങ്ങള്‍ക്കാവില്ല. അതുകൊണ്ടുതന്നെ ഇതുവലിയ കാര്യവുമല്ല. അഭിഷേക് പറഞ്ഞു. 

Your Rating: