Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൽമാനെ പിന്തുണച്ച് ഐശ്വര്യ റായി

aishwarya-salman

റിയോ ഒളിമ്പിക്സിന്റെ ബ്രാൻഡ് അംബാസഡർ ആയി സൽമാൻ ഖാനെ തിരഞ്ഞെടുത്തതു മുതൽ അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രമുഖർ രംഗത്തെത്തിയിട്ടുണ്ട്. സൽമാന്‍ ഖാനെ തൽസ്ഥാനത്തു നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ട് പഴയകാല കാമുകി ഐശ്വര്യ റായിയും പരാതി നൽകാൻ ഒരുങ്ങിയിരിക്കുകയാണെന്ന് ബോളിവുഡ് മാധ്യമങ്ങൾ‌ റിപ്പോർട്ട് ചെയ്തിരുന്നു.

change.org എന്ന സൈറ്റിലൂടെ ആരംഭിച്ച പരാതി ശേഖരണം ഐശ്വര്യ റായ് എന്ന പേരിലാണ് തുടങ്ങിയിരിക്കുന്നത്. ഒറ്റനോട്ടത്തിൽ ഇരുവരുടെയും ആരാധകർക്ക് വലിയ ഷോക്ക് നൽകുന്നതാണ് പുതിയ വാർത്ത. എന്നാൽ അതു യഥാർഥ ഐശ്വര്യ റായ് ആയിരുന്നില്ല മറിച്ച് ഐശ്വര്യയുടെ പേരുപയോഗിച്ച് മറ്റാരോ ആണ് പരാതി നൽകിയിരിക്കുന്നത്.

എന്തായാലും സൽമാൻ ബ്രാൻജ് അംബാസഡറാകുന്നതിൽ ഐശ്വര്യയുടെ അഭിപ്രായമെന്തെന്ന് മാധ്യമപ്രവർ‌ത്തകർ നേരിട്ട് ചോദിക്കുകയുണ്ടായി. സിനിമയായാലും സംഗീതത്തിലായാലും കായികരംഗത്തായാലും രാജ്യത്തിന് വേണ്ടി നല്ലതു ചെയ്യുന്നവർ തീർച്ചയായും ഈ പദവിക്ക് അർഹരാണ്. അതാണ് ചെയ്യേണ്ടതും. ഐശ്വര്യ പറഞ്ഞു.

Your Rating: