Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐശ്വര്യ റായിയുടെ ഓട്ടോഗ്രാഫ് പുറത്തായി

ash-slambook

ബോളിവുഡ് സുന്ദരി ഐശ്വര്യ റായിയുടെ ഒരു പഴയ ഓട്ടോഗ്രാഫ് (Slam Book) എന്ന പേരിൽ ഒരു ചിത്രം സാമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. ‘എന്റെ ഏറ്റവും ഇഷ്ടപ്പെട്ട കാര്യങ്ങൾ’ എന്ന തലക്കെട്ടോട് കൂടിയ ഓട്ടോഗ്രാഫിൽ ഐശ്വര്യയുടെ കൈപ്പടയിലുള്ള ഉത്തരങ്ങളും കാണാം.

സ്‌നേഹബന്ധങ്ങളെക്കുറിച്ചും തന്റെ ഇഷ്ടങ്ങളെക്കുറിച്ചുമൊക്കെ ആഷ് ഇതില്‍ പറയുന്നുണ്ട്. സ്‌നേഹത്തിലാകുക എന്നത് എത്ര മനോഹരം എന്നാണ് ആഷ് ഇതില്‍ പറഞ്ഞിരിക്കുന്നത്.

ഏറ്റവും വലിയ സമ്പാദ്യം പരിശുദ്ധിയാണെന്നും , ജീവിതം അതിന്റെ എല്ലാ നിമിഷവും ജീവിച്ചു തീര്‍ക്കുക എന്നതാണു തന്റെ ആഗ്രഹം എന്നും ഐശ്വര്യ പറയുന്നു. ജീവിത വിജയങ്ങളെ അവസാനം വരെ ആഘോഷിക്കുന്നത് തന്റെ കഴിവുകളില്‍ ഒന്നായി ആഷ് പറയുന്നു. തന്റെ നന്മ ആഗ്രഹിക്കുന്ന ആളുടെ സാമീപ്യം താന്‍ ഏറെ ഇഷ്ടപ്പെടുന്നു എന്നും താരം ഇതില്‍ പറയുന്നുണ്ട്.

എന്നാൽ ഇത് ഐശ്വര്യയുടെ വിദ്യാഭ്യാസകാലഘട്ടത്തിലെ ഓട്ടോഗ്രാഫ് അല്ല. അഭിനയജീവിതം ആരംഭിച്ച കാലത്ത് ഒരു എന്റർടെയ്‍ൻമെന്റ് മാസികയുടെ അഭിമുഖത്തിനായി തയാറാക്കിയതായിരുന്നു ഈ സ്ലാം ബുക്ക്. 

Your Rating: