സിനിമാചിത്രീകരണത്തിനിടെ അക്ഷയ് കുമാറിന് പരുക്ക്. സ്റ്റണ്ട് രംഗം ചിത്രീകരിക്കുന്നതിനിടെ അദ്ദേഹത്തിന്‍റെ കാലിന് പൊള്ളലേല്‍ക്കുകയായിരുന്നു. സിനിമയില്‍ ഡ്യൂപ്പിന്‍റെ സഹായമില്ലാതെ സാഹസിക രംഗങ്ങളില്‍ അഭിനയിക്കുന്ന ചുരുക്കം താരങ്ങളില്‍ ഒരാളാണ് അക്ഷയ് കുമാര്‍.
സിങ് ഈസ് ബ്ലിങ് എന്ന സിനിമയിലെ ഒരു ഗാനരംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം. തീഗോളത്തിന് മുകളിലൂടെ ചാടിക്കടക്കുന്നതിനിടെ മറിഞ്ഞ് വീണാണ് അപകടമുണ്ടായത്. തീ ദേഹത്ത് പടര്‍ന്നതോടെ അദ്ദേഹം പെട്ടന്നു തന്നെ നിലത്തമര്‍ന്ന് കിടന്ന് തീ അണക്കാന്‍ ശ്രമിച്ചു. അപകടത്തില്‍ കാലിന് പൊള്ളലേറ്റു.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.