Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അക്ഷയ് കുമാറിനെ വേണ്ട; ഭാര്യയുടെ ഓട്ടോഗ്രാഫ് മതി

akshay-twinkle

ഭാര്യ പ്രശസ്തയായാല്‍ ഭര്‍ത്താക്കന്മാരുടെ അവസ്ഥ , ദേ ഇങ്ങനെയായിരിക്കും. ബോളിവുഡിന്‍റെ സൂപ്പര്‍താരം അക്ഷയ് കുമാറിനാണ് ഇങ്ങനെയൊരു അനുഭവം ഉണ്ടായത്. ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരത്തെ ഒട്ടും ഗൗനിക്കാതെ ആരാധകന്‍ മറ്റൊരു താരത്തിന്‍റെ ഓട്ടോഗ്രാഫ് മേടിച്ചു.

മറ്റാരുടെയുമല്ല സ്വന്തം ഭാര്യയായ ട്വിങ്കിള്‍ ഖന്നയുടെ ഓട്ടോഗ്രാഫിനായാണ് ഒരു ആരാധകന്‍ തിരക്കുകൂട്ടിയത്. ട്വിങ്കിള്‍ ഇപ്പോള്‍ നടി മാത്രമല്ല അറിയപ്പെടുന്ന ഒരു എഴുത്തുകാരി കൂടിയാണ്. മിസിസ് ഫണ്ണി ബോണ്‍സ് എന്ന പേരില്‍ ആദ്യ പുസ്തകവും ട്വിങ്കിള്‍ എഴുതിയിരുന്നു. പുസ്തകത്തിന് മികച്ച പ്രതികരണമാണ് ആസ്വാദകരില്‍ നിന്നും ലഭിക്കുന്നതും.

പുസ്തകത്തിന്‍റെ പ്രചാരണവുമായി ബന്ധപ്പെട്ടാണ് ഒരു ആരാധകന്‍ അക്ഷയിയെ ഗൗനിക്കാതെ ട്വിങ്കിളിന്‍റെ ഓട്ടോഗ്രാഫ് മേടിച്ചത്. അക്ഷയ് ഇക്കാര്യം ട്വിറ്ററിലൂടെ ആരാധകരെ അറിയിക്കുകയും ചെയ്തു. ആരാധകന്‍ കണ്ടില്ലെന്നു നടിച്ചതില്‍ ഒരു വിഷമവുമില്ല താരത്തിന് മാത്രമല്ല ഭാര്യയുടെ അംഗീകാരത്തില്‍ അദ്ദേഹം സന്തോഷവാനാണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.