Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കങ്കണയ്ക്ക് പണികിട്ടി; ഹൃതിക്കിനയച്ച സ്വകാര്യ മെയിലുകൾ പുറത്തായി

kangana-email

പഴയ പ്രണയത്തിന്റെ പേരും കങ്കണയും ഹൃത്വിക് റോഷനും തമ്മിലുള്ള വഴക്ക് ഇതിനോടകം അതിരുകൾ കടന്നതാണ്. കങ്കണ തന്റെ പ്രതിഛായ തകർത്തുവെന്നാണ് ഹൃത്വികിന്റെ ആരോപണം. ചൂടും ചൂരും വിടാതെ കങ്കണ തിരിച്ചും ആക്രമിക്കുന്നുണ്ട്. അതിൽ കങ്കണയുടെ പ്രധാന ആരോപണമായിരുന്നു ഹൃത്വിക് തനിക്ക് മോശം ഇ മെയിലുകൾ അയച്ചുവെന്നത്.

ഹൃത്വിക് ഇത് നിഷേധിച്ചെന്നു മാത്രമല്ല കങ്കണയാണ് ഇങ്ങനെ ചെയ്തതെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഹൃത്വികിന്റെ വാദങ്ങൾ ശരിയാണെന്ന് തെളിയിക്കുന്ന വിവരങ്ങൾ പുറത്തായിരിക്കുകയാണ്.

hrithik-kangana

കങ്കണ ഹൃത്വികിന് അയച്ച പ്രണയപങ്കിലമായ മെയിലുകൾ പുറത്തായിരിക്കുന്നു. കങ്കണയ്ക്ക് പണി കിട്ടി എന്നു പറഞ്ഞാൽ മതിയല്ലോ. ഞാൻ രാവിലെ എഴുന്നേറ്റു ഗൂഗിളിൽ നിന്നെ തിരയുകയാണ് ആദ്യം ചെയ്തത്, ഞാന്‍ ഭാവനയിലുള്ള ഒരാളുമായാണോ സംസാരിക്കുന്നത്? എന്നോട് എന്താണ് ഒരിക്കലും സംസാരിക്കാത്തത്? , ഈ മെയിലുകള്‍ എല്ലാം അയച്ചിട്ടും ഒരു മറുപടി പോലും ലഭിക്കുന്നില്ല എന്നത് എത്രമാത്രം ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്ന് അറിയുമോ? എന്നിങ്ങനെയൊക്കെ പറയുന്ന മെയിലുകളാണ് പുറത്തുവന്നത്.

kangana-hrithik-mail

പ്രണയവും പ്രണയത്തകർച്ചയും പിന്നീട് പരസ്പര‌ം പരസ്യമായി നടത്തുന്ന പഴിചാരലുകളും ബോളിവുഡിൽ പതിവാണ്. എങ്കിലും കങ്കണയും ഹൃത്വിക് റോഷനും തമ്മിൽ തുടരുന്നത് അൽപം അഗ്ലി വാർ അല്ലേയെന്നാണ് സംസാരം.

kangana-mail-image
Your Rating: