Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആമിറിനെ കണ്ട് ജനം ഇളകി

aamir-dangal ലൊക്കേഷനിൽ ആമിർ

ആമിർ ഖാൻ ഇപ്പോൾ ദങ്കൽ എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനായി പഞ്ചാബിലെ ലുധിയാനയിൽ ആണ്. പ്രശസ്ത ഗുസ്തിക്കാരനായ മഹാവീർ ഫോഗട്ടിന്റെ ജീവതകഥയാണ് ദങ്കല്‍. താരത്തെ കാണാനായി ആയിരക്കണക്കിന് ആളുകളാണ് ചിത്രീകരണസ്ഥലത്ത് തടിച്ചുകൂടുന്നത്.

ആരാധകരുടെ ഈ ജനപ്രളയം കാരണം അണിയറപ്രവർത്തകർക്ക് സിനിമ ചിത്രീകരിക്കാൻ പോലും സാധിക്കാത്ത അവസ്ഥയിലാണ്. ജീവിതകഥയായതിനാൽ അത് യഥാർത്ഥ സ്ഥലത്ത് തന്നെ ചിത്രീകരിക്കണമെന്ന വാശിയിലാണ് സംവിധായകനും.

ജനക്കൂട്ടത്തിന്റെ തിക്കും തിരക്കും കാരണം വാനിറ്റി വാനിൽ കയറാൻ കഴിയാതെ മണിക്കൂറുകളോളം ഒരു ചെറിയ വീട്ടിൽ താരത്തിന് അടച്ചിരിക്കേണ്ടി വന്നു. പിന്നീട് സുരക്ഷഉദ്യോഗസ്ഥർ എത്തിയാണ് ജനങ്ങളെ നിയന്ത്രിച്ചത്.

നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സാക്ഷി തൻവാർ, ഫാത്തിമ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.