Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു മകള്‍ പത്ത് ആണ്‍മക്കള്‍ക്ക് തുല്യം: അമിതാഭ്

amithabh

പത്ത് ആണ്‍ മക്കള്‍ക്ക് തുല്യമാണ് ഒരു മകള്‍ , അല്ലാതെ അവരൊരിക്കലും ബാധ്യതയല്ലെന്ന് അമിതാഭ് ബച്ചന്‍. ഒരു മകളായിരിക്കുക, അല്ലെങ്കില്‍ മകളുണ്ടായിരിക്കുക എന്നത് ജീവിതത്തില്‍ ഏറെ മൂല്യമുള്ള ഒന്നാണ്. പെണ്‍മക്കള്‍ മാലാഖമാരെ പോലെയാണെന്നും അമിതാഭ് ബച്ചന്‍ പറഞ്ഞു.

മകള്‍ ശ്വേതാ നന്ദയോടൊപ്പമുള്ള ചിത്രമാണ് ബച്ചന്‍ കുറിപ്പിനൊപ്പം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഹാപ്പി ഡോട്ടേഴ്‌സ് വീക്കിന് ആശംസകള്‍ നേര്‍ന്നാണ് അമിതാഭ് ബച്ചന്‍ ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത്.

ഒരു മകളും പേരക്കുട്ടികളായി രണ്ട് പെണ്‍കുട്ടികളും ഉള്ള അമിതാഭ് ബച്ചന്‍ പെണ്‍കുട്ടികള്‍ അഭിമാനമാണെന്നും പറഞ്ഞു. ചെറുമക്കളായി രണ്ട് പെണ്‍കുട്ടികളും ബച്ചനുണ്ട്. മകളുടെ മകള്‍ നവ്യ നവേലിയും മകന്‍ അഭിഷേകിന്റെയും ഐശ്വര്യ റായിയുടെയും മകള്‍ ആരാധ്യയും.