ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ പേര് പിന്തുടരുന്ന ബോളിവുഡ് നടന്മാരില് അമിതാഭ് ബച്ചന് മുന്നില്‍. ഒരു കോടി തൊണ്ണൂറ് ലക്ഷം ആളുകളാണ് ഇപ്പോള്‍ അമിതാഭ് ബച്ചനെ പിന്തുടരുന്നത്.
ഷാരൂഖ് ഖാനും സൽമാനുമാണ് തൊട്ടുപുറകില്‍. ഒരു കോടി ഏഴുപത് ലക്ഷം പേരുമായി ഷാരൂഖ് ഖാനും ഒരു കോടി അറുപത് ലക്ഷം പേരുമായി ആമീര്‍ ഖാനും അമിതാഭ് ബച്ചന് തൊട്ടു താഴെയുണ്ട്. ഒരു കോടി അമ്പത് ലക്ഷം പേരാണ് സല്മാന് ഖാനെ പിന്തുടരുന്നത്.
ഒരു കോടി ഇരുപത് ലക്ഷം പേരുമായി പ്രിയങ്കാ ചോപ്രയാണ് ട്വിറ്ററില്‍ തിളങ്ങുന്ന മറ്റൊരു താരം. പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ഒരു കോടി എഴുപത്തിയഞ്ച് ലക്ഷം ഫോളോവേഴ്സ് ഉണ്ട്.
2010 മെയിലാണ് അമിതാഭ് ബച്ചന്റെ ട്വിറ്റര്‍ അക്കൗണ്ട് ആരംഭിച്ചത്. ആരാധകരുമായി ട്വിറ്ററിലൂടെ നിരന്തരം സംവദിക്കാൻ ബച്ചൻ സമയം കണ്ടെത്താറുണ്ട്. ഒരു കോടി തൊണ്ണൂറ് ലക്ഷം എന്ന നേട്ടത്തിലെത്തിയപ്പോള്‍ ആരാധകർക്ക് നന്ദി അറിയിക്കാനും ബച്ചൻ മറന്നില്ല.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.