മുംബൈ ലോക്കല്‍ ട്രെയിനില്‍ യാത്രക്കാർക്കൊപ്പം പാട്ടുപാടി അമിതാഭ് ബച്ചൻ. ആജ് കി രാത് സിന്ദഗി എന്ന ടിവി ഷോയിലൂടെ ശ്രദ്ധേയനായ ഗായകന്‍ സൗരഭ് നിംബ്കറിനൊപ്പമാണ് ബച്ചന്‍ ട്രെയിനില്‍ പാട്ടുപാടി എത്തിയത്.
അർബുദ രോഗികളുടെ ചികിൽസയ്ക്കു പണം കണ്ടെത്താൻ മുംബൈയിലെ ലോക്കൽ ട്രെയിനുകളിൽ പാട്ടുപാടി നടക്കുന്ന സൗരഭ് നിംബാൽക്കർ നഗരവാസികൾക്ക് സുപരിചിതനാണ്. ഗിറ്റാറുമായി ട്രെയിനുകളിലെ തിരക്കിൽ എത്തുന്ന സൗരഭ് തന്റെ പാട്ട് ആസ്വദിക്കുന്ന യാത്രക്കാർ നൽകുന്ന പണം നഗരത്തിലെ നിർധനരായ അർബുദ രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും എത്തിച്ചു കൊടുക്കുകയാണ് ചെയ്യുക.
Amitabh Bachchan sings in a crowded Mumbai local train watch video
തുടക്കത്തിൽ സൗരഭിനൊപ്പം താളം പിടിച്ച ബച്ചൻ പാടാനും തുടങ്ങിയതോടെ ജനം ഇളകി. പലരും ഇറങ്ങേണ്ട സ്‌റ്റോപ്പ് മറന്ന് ഒപ്പം കൂടി. മുംബൈ ഛത്രപതി ടെർമിനസിൽ നിന്ന് ഭാണ്ടൂപ്പ് വരെ ലോക്കൽ ട്രെയിനിൽ സൗരഭിനൊപ്പം സഞ്ചരിച്ച ബച്ചൻ ഈ അനുഭവത്തെക്കുറിച്ച് ബ്ലോഗിൽ ഇങ്ങനെ കുറിച്ചു: അർബുദ രോഗികൾക്കായി സൗരഭ് സഞ്ചരിക്കുന്ന ദൂരമത്രയും ഒപ്പം പോകണമെന്നു തോന്നി. നൻമയുടെ ഈ വഴിയിൽ അയാൾ തനിച്ചല്ല എന്ന് ഓർമപ്പെടുത്താനും.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.