Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫോട്ടോ എടുക്കാൻ വന്ന പാപ്പരാസിയെ രൺബീർ തല്ലി; ഫോൺ പിടിച്ചെടുത്തു

ranbeer

പാപ്പരാസികളെ കൊണ്ട് ഏറ്റവുമധികം പൊറുതിമുട്ടുന്നത് ബോളിവുഡ് താരങ്ങളാണ്. സ്വസ്ഥമായി പ്രണയച്ച് നടക്കാൻ പോലും ഇവർക്ക് സാധിക്കുന്നില്ല. പല അവസരങ്ങളിലും ഇവരോടുള്ള ദേഷ്യം പരസ്യമായി താരങ്ങൾ പ്രകടിപ്പിക്കാറുണ്ട്. അങ്ങനെയൊരു സംഭവം ഈയിടെ നടന്നു.

ബോളിവുഡ് താരം രൺബീർ കപൂറിന്റെ ചിത്രമെടുക്കാൻ ശ്രമിച്ച ഫോട്ടോഗ്രാഫറിന് കിട്ടിയത് നല്ല തല്ലും കൂെട മറ്റൊരു പണിയും. ബാന്ദ്രയിൽ പരിപാടിക്കെത്തി മടങ്ങുകയായിരുന്നു രൺബീർ. ചടങ്ങുകഴിഞ്ഞ ശേഷം കാറിൽ കയറിയ രൺബീറിനെ ഒരു ഫോട്ടോഗ്രാഫർ മാത്രം വിടാതെ പിന്തുടർന്നു. കാറിൽ കയറി പോകാൻ ഒരുങ്ങുന്ന രൺബീറിന്റെ ചിത്രങ്ങൾ തുടരെ തുടരെ എടുത്തുകൊണ്ടിരുന്നു.

ദേഷ്യം വന്ന രൺബീർ കാറിൽ നിന്ന് ചാടിയിറങ്ങി ഫോട്ടോഗ്രാഫറെ തല്ലുകയാണുണ്ടായത്. കൂടാതെ വീണ്ടും ഫോട്ടോഗ്രാഫറുടെ നേരെ നടന്ന് അയാളുടെ കൈയിലുണ്ടായിരുന്ന ഫോണും പിടിച്ച് വാങ്ങി. രൺബീറിന്റെ അഭ്യാസം കണ്ട് ഫോട്ടോഗ്രാഫർ പേടിച്ച് ഓടിയെന്ന് തന്നെ പറയാം.

അയാൾ ഉടൻ തന്നെ ഓഫീസിലെത്തി തന്റെ മേലുദ്യോഗസ്ഥനോട് കാര്യം പറഞ്ഞു. അയാൾ ഫോട്ടോഗ്രാഫറുടെ ഫോണിലേക്ക് വിളിച്ചെങ്കിലും രൺബീർ ഫോൺ എടുക്കാൻ തയാറായില്ല. പിന്നീട് മെസേജ് അയച്ചപ്പോൾ രൺബീർ തിരിച്ച് വിളിക്കുകയായിരുന്നു.

ഫോട്ടോഗ്രാഫർ തന്റെ ജോലിയാണ് ചെയ്തതെന്ന് രൺബീറിനോട് മേലുദ്യോഗസ്ഥൻ പറഞ്ഞെങ്കിലും അത് കേൾക്കാൻ താരം തയാറായില്ല. തന്നെ ആരെങ്കിലും പിന്തുടരുന്നത് ഇഷ്ടമല്ലെന്നും ഇനിയും അത് തുടർന്നാൽ പൊലീസിൽ പരാതിപ്പെടുമെന്നും രൺബീർ പറഞ്ഞു. മേലാൽ ഇത് ആവർത്തിക്കില്ലെന്ന മേലുദ്യോഗസ്ഥന്റെ ഉറപ്പിൽ രൺബീർ ഫോൺ തിരിച്ചുകൊടുക്കുകയായിരുന്നു. 

Your Rating: