Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോഹ്‌ലിയ്ക്ക് വേണ്ടി ആ നിയമം അനുഷ്ക തെറ്റിച്ചു

anushka-kohli

സൽമാനും അനുഷ്ക ശർമയും പ്രധാനകഥാപാത്രങ്ങളാകുന്ന സുല്‍ത്താൻ ഈദ് റിലീസായി ജൂലൈ ആറിന് തിയറ്ററുകളിലെത്തുകയാണ്. യാഷ് രാജ് ഫിലിംസിന്റെ ബാനറിൽ ആദിത്യ ചോപ്രയാണ് ചിത്രം നിർമിക്കുന്നത്.

ഈ സിനിമ റിലീസിന് മുമ്പേ ആദ്യം കാണേണ്ടത് കാമുകൻ വിരാട് കോഹ്‍‌ലിയാകണമെന്ന് അനുഷ്കയ്ക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം യാഷ് രാജിന്റെ സ്റ്റുഡിയോയിൽ കോഹ്‍ലിക്ക് മാത്രമായി സിനിമയുടെ പ്രത്യേക ഷോ ഒരുക്കി. അതും അനുഷ്കയുെട മാത്രം പിടിവാശിയുടെ പുറത്ത്.

Anushka Sharma & Virat Kohli Watch SULTAN Movie At Yashraj Studio

എന്നാൽ സിനിമയ്ക്ക് വേണ്ടി പ്രത്യേകപ്രദർശനം നടത്തുന്ന കാര്യത്തിൽ നിർമാതാവ് ആദിത്യ ശർമ എതിരാണ്. പ്രീമിയർ ഷോ നടത്താറുള്ളതല്ലാതെ സ്റ്റുഡിയോയിൽ ആർക്കും പ്രിവ്യു കാണാനുള്ള അവകാശം അദ്ദേഹം നൽകിയിട്ടുമില്ല. അതിപ്പോൾ സിനിമയുടെ നായകനായാൽ പോലും. ആ നിയമമാണ് അനുഷ്കയ്ക്ക് വേണ്ടി ആദിത്യ മാറ്റിയത്. 

Your Rating: