Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷൻ? നമ്മൾ മണ്ടന്മാരാണോയെന്ന് ഓംപുരി

rahul-ompuri

രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷനായി ഉടൻ തന്നെ ചുമതലയേൽക്കുമെന്ന് വാർത്തകൾ വന്നിരുന്നു. ഈമാസം ചേരുന്ന കോൺഗ്രസ് പ്രവർത്തകസമിതി യോഗത്തിൽ ഇതു സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. ഈ വിഷയത്തിൽ രാഹുലിനെ പരിഹസിച്ച് നടൻ ഓംപുരി രംഗത്തെത്തി.

അഥവാ രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷനായാൽ ഇന്ത്യക്കാർക്ക് മറ്റൊന്നും ചിന്തിക്കാതെ നരേന്ദ്രമോദിക്ക് മാത്രം വോട്ട് ചെയ്യേണ്ട ഗതികേട് ഉണ്ടാകും. മോദി ജിയുടെ മടിയിലല്ലാതെ മറ്റൊരു സ്ഥലത്തെക്കുറിച്ച് ആളുകൾക്ക് ചിന്തിക്കേടതുപോലുമില്ല. മകനെ പ്രധാനമന്ത്രിയാക്കാനാണ് സോണിയ ഗാന്ധി ആഗ്രഹിക്കുന്നത്. രാഹുലിന്റെ പ്രായവും അനുഭവവും നോക്കൂ, അയാൾ പറയുന്നത് കേൾക്കൂ. നമ്മളൊക്കെ മണ്ടന്മാരാണോ? ഓംപുരി ചോദിക്കുന്നു 

Your Rating: