Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബച്ചന്റെ ചെറുമകൾ നവ്യ നവേലി

navya 1

ബച്ചൻ കുടുംബത്തിൽ ഐശ്വര്യ റായി അല്ലാതെ മറ്റൊരു സുന്ദരി കൂടിയുണ്ട്. അമിതാഭ് ബച്ചന്റെ ചെറുമകളായ നവ്യ നവേലി നന്ദയാണ് ആ സുന്ദരി. കഴിഞ്ഞ ദിവസം അമിതാഭ് ബച്ചൻ പത്മവിഭൂഷൺ ഏറ്റുവാങ്ങിയത് വാർത്തയായിരുന്നു. അവാർഡ്ദാന ചടങ്ങുകൾ നടന്ന രാഷ്ട്രപതിഭവനിൽ കുടുംബസമേതമാണ് ബച്ചൻ എത്തിയത്. എന്നാൽ ഇവരേക്കാൾ ഒക്കെ ശ്രദ്ധനേടിയത് നവ്യയാണ്.

navya

ഒരു കൊച്ചുരാജകുമാരിയെപ്പോലെ അണിഞ്ഞൊരുങ്ങിയാണ് നവ്യ ചടങ്ങിനെത്തിയത്. ക്യാമറക്കണ്ണുകൾക്കും പ്രിയം നവ്യയെ ആയിരുന്നു. ബച്ചന്റെ മകളായ ശ്വേതയുടെയും ഭർത്താവ് നികിൽ നന്ദയുടെയും മകളാണ് നവ്യ നവേലി. ലണ്ടനിലെ പ്രസിദ്ധമായ സെവൻ ഓക്സ് സ്കൂളിലാണ് നവ്യ പഠിക്കുന്നത്. ഷാരൂഖ് ഖാന്റെ മകൻ ആര്യനും ഇതേ സ്കൂളിൽ തന്നെയാണ്.

സൗന്ദര്യത്തിനൊപ്പം അഭിനയപാരമ്പര്യവും കിട്ടിയിട്ടുള്ള നവ്യ ബോളിവുഡിൽ ചുവടുവയ്ക്കുമോ എന്നതാണ് ബി ടൗണിലെ പുതിയ ചർച്ച. പ്രശസ്ത നടൻ രാജ് കപൂറിന്റെ ചെറുമകൾ എന്ന പാരമ്പര്യവും നവ്യക്കുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.