Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബച്ചന്‍ കുടുംബത്തിന് ഇനി 50000 രൂപ പ്രതിമാസ പെന്‍ഷന്‍

bachan-family

അമിതാഭ് ബച്ചനും ഭാര്യ ജയ ബച്ചനും മകന്‍ അഭിഷേക് ബച്ചനും യു.പി സര്‍ക്കാരിന്റെ 50000 രൂപ മാസപെന്‍ഷന്‍. അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടി സര്‍ക്കാരാണ് അമിതാഭ് ബച്ചനും ഭാര്യ ജയ ബച്ചനും മകന്‍ അഭിഷേക് ബച്ചനും 50,000 രൂപ വീതം പ്രതിമാസം പെന്‍ഷനായി ജീവിതകാലം മുഴുവന്‍ നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും വലിയ ബഹുമതിയായ യാഷ് ഭാരതി സമ്മാന്‍ ലഭിക്കുന്നവര്‍ക്കാണ് പ്രതിമാസം 50,000 രൂപ പെന്‍ഷന്‍ കിട്ടുക. ബച്ചനും ജയ ബച്ചനും അഭിഷേകിനും ഈ അവാര്‍ഡിന് മുമ്പ് അര്‍ഹരായതോടെയാണ് പെന്‍ഷന് അര്‍ഹത നേടിയത്. യാഷ് ഭാരതി പുരസ്‌കാരത്തിന്റ അവാര്‍ഡ് തുക അഞ്ച് ലക്ഷമായിരുന്നത് 11 ലക്ഷമാക്കി വര്‍ധിപ്പിച്ചിരുന്നു.

1994 ലിലാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. ആദ്യവര്‍ഷം ബച്ചന്റെ പിതാവ് ഹരിവംശറായ് ബച്ചനാണ് ഈ അവാര്‍ഡ് ലഭിച്ചത്. ഈ വര്‍ഷം 56 പേരെയാണ് സര്‍ക്കാര്‍ യാഷ് ഭാരതി പുരസ്‌കാരം നല്‍കി ആദരിച്ചത്.

ഇന്ദിരാഗാന്ധി വാര്‍ദ്ധക്യ പെന്‍ഷന്‍ അനുസരിച്ച് വികലാംഗനായ ഒരാള്‍ക്ക് പ്രതിമാസം കിട്ടുന്നത് 300 രൂപയാണ്. സ്വാതന്ത്ര്യസമര സേനാനികള്‍ക്കും അവരുടെ ഭാര്യമാര്‍ക്കും പെന്‍ഷന്‍ 20,129 രൂപ മാത്രമാണ്. 10 വര്‍ഷം രംഗത്ത് തുടര്‍ന്ന കലാകാരന്മാര്‍ക്ക് 2000 രൂപയാണ് മാസ പെന്‍ഷന്‍.