Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചിരഞ്ജീവിയ്ക്ക് പിറന്നാള്‍

chiranjeevi

തെന്നിന്ത്യയുടെ സൂപ്പര്‍ താരവും രാഷ്ട്രീയ നേതാവുമായ ചിരഞ്ജീവിയുടെ പിറന്നാളാണ് ഇന്ന്. രജനീകാന്ത്, അമിതാഭ് ബച്ചന്‍, സല്‍മാന്‍ ഖാന്‍ അടക്കമുള്ള സൂപ്പര്‍താരങ്ങള്‍ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തുന്നുണ്ട്. ഹൈദരാബാദിലെ ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ വച്ചാണ് ആഘോഷം.

പിറന്നാളിന് പുറമെ 35 വര്‍ഷം പിന്നിട്ട സിനിമാജീവിതത്തിന്‍റെ ആഘോഷം കൂടി നടക്കുന്നുണ്ട്. രജനീകാന്ത്, ബച്ചന്‍ കുടുംബം, സല്‍മാന്‍, തബു, ബോണി കപൂര്‍ കുടുംബം തുടങ്ങി വന്‍താരനിര തന്നെ ഹൈദരാബാദില്‍ എത്തും. നടനും ചിരഞ്ജീവിയുടെ മകനുമായ രാം ചരണിന്‍റെ പുതിയ ചിത്രത്തിന്‍റെ ടീസറും ഇന്നലെ പുറത്തിറങ്ങി. അച്ഛന് പിറന്നാള്‍ സമ്മാനമെന്ന വിശേഷണത്തോടെയായിരുന്നു രാം ചരണ്‍ ടീസര്‍ പുറത്തിറക്കിയത്.

RC9 TEASER - Ram Charan

നടന്‍, നിര്‍മാതാവ്, ‍‍ഡാന്‍സര്‍, രാഷ്ട്രീയനേതാവ്, ബിസിനസ്മാന്‍ തുടങ്ങിയ വേറിട്ട നിലകളില്‍ പ്രശ്തനായ അദ്ദേഹം 149 ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 2006 ല്‍ പദ്മഭൂഷണ്‍ നല്ഡകി ആദരിച്ചിരുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.