Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷാരൂഖിന്റെയും ആമിറിന്റെയും സിനിമ പ്രദർശിപ്പിക്കില്ല: ബജ്രംഗ് ദൾ

dilwale-protest

അസഹിഷ്ണുത വിവാദത്തിൽ ഷാരൂഖ് ചിത്രം ദിൽവാലെയ്ക്കെതിരെയുള്ള പ്രതിഷേധം തുടരുകയാണ്. മാംഗ്ളൂരിൽ ചിത്രത്തിന്റെ പ്രദർശനം ബജ്രംഗ് ദൾ പ്രവർത്തകർ തടഞ്ഞു. പ്രതിഷേധവുമായി പ്രവർത്തകർ തിയറ്ററിനുള്ളിൽ പ്രവേശിച്ചതിനാൽ സുരക്ഷയെ കരുതിയാണ് തിയറ്റർ ഉടമകൾ ചിത്രത്തിന്റെ പ്രദർശനം നിർത്തിവച്ചത്.

ഷാരൂഖ് ഖാന്റെയോ ആമിർ ഖാന്റെയോ ഒരു സിനിമ പോലും തിയറ്ററുകളിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് ഇവർ ഭീഷണിയും മുഴക്കി. നേരത്തെ മധ്യപ്രദേശിലെ ജബല്‍പൂരിലാണ് ദില്‍വാലെ പ്രദർശിപ്പിച്ച തിയറ്റർ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അടിച്ചു തകർത്തിരുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.