Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീടിന് മുകളിൽ ജിം പണിത അര്‍ജുൻ കപൂറിന് പണികിട്ടി

arjun

സൂപ്പർതാരമായാലും നിയമമനുസരിച്ചില്ലെങ്കിൽ പണികിട്ടും. ബോളിവുഡ് യുവതാരം അർജുൻ കപൂറിനാണ് മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ പണികൊടുത്തത്. ജുഹുവിൽ അർജുൻ കപൂറിന്റെ കെട്ടിടത്തിന് മുകളിൽ അനധികൃതമായി പണിത ജിം ആണ് കോര്‍പ്പറേഷൻ പൊളിച്ച് നീക്കിയത്.

അപ്പാർട്ട്മെന്റിന്റെ ടെറസാണ് നടൻ ജിം ആക്കി മാറ്റിയത്. 30*16 സ്ക്വയർ ഫീറ്റ് ഉണ്ടായിരുന്നു. മാത്രമല്ല മെറ്റല്‍ ഷീറ്റ് കൊണ്ട് മൂടിയ നിലയിലായിരുന്നു. കോർപ്പറേഷൻ ഇതുകണ്ടെത്തിയതിനെ തുടർന്ന് നടന് ഷോ–കോസ് നോട്ടീസ് അയച്ചിരുന്നു. ശേഷം അനധികൃതനിർമാണം പൊളിച്ചുനീക്കാൻ നിർദ്ദേശിക്കുകയായിരുന്നു.