Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൽമാന് പിന്തുണ നൽകി ബോളിവുഡ്

സൽമാൻ ഖാനെതിരായ കോടതി വിധിയിൽ ഞെട്ടിയിരിക്കുകയാണ് ബോളിവുഡ് . തങ്ങളുടെ പ്രിയപ്പെട്ട നടന് സോഷ്യൽ മീഡിയയിലൂടെ പിന്തുണ അറിയിച്ചും ദുഖം രേഖപ്പെടുത്തിയതും നിരവധി താരങ്ങള്‍ രംഗത്തെത്തി കഴിഞ്ഞു.

തന്റ അമ്മയുടെ ജീവൻ രക്ഷിച്ചത് സൽമാൻഖാനാണെന്നും അത് ഒരിക്കലും മറക്കില്ലെന്നും ദിയ മിര്‍സ ട്വീറ്റ് ചെയ്തു. കോടതി വിധിക്കെതിരെ സംസാരിക്കുന്നില്ല എന്നാൽ വിധി തന്റെ ഹൃദയത്തിൽ മുറിവേൽപ്പിച്ചെന്നും ബോളിവുഡിൽ താൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും നല്ല മനുഷ്യനാണ് സൽമാനെന്നും റിതേഷ് ദേശ്മുഖ് കുറിച്ചു. വിധി ഭയാനകമാണെന്നാണ് സോനാഷി സിൻഹ അഭിപ്രായപ്പെട്ടു. ബോളിവുഡില്‍ എന്നും ഒന്നാമത് സല്‍മാന്‍ തന്നെയാണെന്നും അതാര്‍ക്കും പകരംവയ്ക്കാനാകില്ലെന്നും സൊനാക്ഷി പറഞ്ഞു. വ്യക്തിപരമായി തനിക്ക്് ഇന്ന് മോശം ദിവസമാണെന്ന് ഫറാഖാൻ കുറിച്ചു.

ബിപാഷാ ബസുവു വിധിക്കെതിരായ തന്റെ ദുഖം അറിയിച്ചു. തതന്‍റെ പ്രാർത്ഥനയും സ്നേഹവും ഈ ആവസരത്തിൽ സൽമാനൊപ്പം ഉണ്ടെന്ന് ബിപാഷ. വിധിയിൽ കാര്യമില്ലെന്നും സൽമാൻ ഈ വിധി അർഹിക്കുന്നില്ലെന്നും അർജുൻ കപൂർ അഭിപ്രായപ്പെട്ടു. കപൂർ കുടുംബം ഒന്നാകെ ഈ അവസരത്തിൽ സൽമാനൊപ്പം ഉണ്ടെന്ന് ഋഷികപൂർ പ്രതികരിച്ചു.

സല്‍മാനോട് ധൈര്യമായി ഇരിക്കാനും എന്നും ഇഷ്ടപ്പെടുന്നുവെന്നും സാനിയ മിര്‍സ ട്വീറ്റ് ചെയ്തു.