ദുബായ് സിനിമാപ്രേക്ഷകരെ ആകര്‍ഷിക്കാനായി തീം പാര്‍ക്ക് ഒരുങ്ങുന്നു. ബോളിവുഡിന് മാത്രമായാണ് ഈ തീംപാര്‍ക്ക് നിര്‍മ്മിക്കുന്നത്. വൻ മുതൽമുടക്കിലാണ് ഇത് നിർമിക്കുന്നത്.
Behind the scene of Bollywood Parks™ Dubai
ബോളിവുഡിലെ സിനിമകളെയും കഥാപാത്രങ്ങളെയും രംഗങ്ങളെയും നടന്മാരെയും തീംപാര്‍ക്കില്‍ സൃഷ്ടിക്കും. അമിതാഭ് ബച്ചന്‍, ആമിര്‍ഖാന്‍, ഷാരൂഖ് ഖാന്‍ , ഐശ്വര്യ റായ് തുടങ്ങിയ ഇഷ്ടമുള്ള നടീനടന്മാരെ ആദരിക്കാനും ഷോലെ പോലെയുള്ള ബോളിവുഡിലെ ഹിറ്റ് സിനിമകളെ കുറിച്ച് സന്ദര്‍ശകര്‍ക്ക് മനസ്സിലാക്കാനും തീംപാര്‍ക്കില്‍ അവസരം ഒരുക്കുന്നുണ്ട്. ബോളിവുഡിനെ കുറിച്ചും ഹിന്ദി ചലച്ചിത്ര മേഖലയെക്കുറിച്ചും കൂടുതല്‍ മനസ്സിലാക്കാനും തീംപാര്‍ക്ക് സന്ദര്‍ശനം സഹായകമാകും.
തോമസ് ജെല്ലമാണ് പാര്‍ക്കിന്റെ ജനറല്‍ മാനേജര്‍. ഒക്ടോബറില്‍ പാര്‍ക്ക് സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കാന്‍ കഴിയുമെന്നാണ് നിര്‍മ്മാതാക്കള്‍ പ്രതീക്ഷിക്കുന്നത്.