Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബജ്റംഗി ഭായ്ജാന്‍റെ ഒറിജിനല്‍ പ്രിന്‍റ് ചോര്‍ന്നു

censor-copy

പ്രേമത്തിന് പിന്നാലെ സല്‍മാന്‍ ഖാന്‍ നായകനായി എത്തിയ ബോളിവുഡ് ചിത്രം ബജ്റംഗി ഭായ്ജാന്‍റെയും സെന്‍സര്‍ പതിപ്പ് ചോര്‍ന്നു. ചിത്രത്തിന്‍റെ ഹൈക്ലാരിറ്റി പ്രിന്‍റ് ആണ് ഇന്റര്‍നെറ്റിലൂടെ പുറത്തുവന്നിരിക്കുന്നത്.

ജൂലൈ 17ന് തിയറ്ററുകളിലെത്തിയ ചിത്രം ഇപ്പോഴും മികച്ച കളക്ഷന്‍ നേടി മുന്നേറുന്പോഴാണ് വ്യാജന്‍ പുറത്തുവന്നിരിക്കുന്നത്. കബീര്‍ ഖാന്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ഇതിനോടകം 270 കോടി കളക്ഷന്‍ നേടികഴിഞ്ഞു.

റിലീസ് ചെയ്ത ബോളിവുഡ് ചിത്രങ്ങളുടെ വ്യാജപ്രിന്‍റുകള്‍ ടോറന്റ് തുടങ്ങിയ സൈറ്റുകളിലൂടെ പുറത്താകുന്നത് പതിവാണെങ്കിലും ഹൈക്ലാരിറ്റി പ്രിന്‍റ് പുറത്തുവരുന്നത് ആദ്യസംഭവമായിരിക്കും. സെന്‍സര്‍ പ്രിന്‍റ് കോപ്പി എന്ന പേരിലാണ് നെറ്റില്‍ വ്യാജന്‍ പ്രചരിക്കുന്നതും.

തിരുവനന്തപുരത്തെ വ്യാജ സിഡി റാക്കറ്റിന്‍റെ പ്രധാനകേന്ദ്രമായ ബീമാപളളിയിലെ കടകളില്‍ സെന്‍സര്‍ പതിപ്പ് യഥേഷ്ടം ലഭിക്കും. ബീമാപളളിക്ക് പുറമെ വ്യാജ സിഡി റാക്കറ്റിന് ആഴത്തില്‍ വേരോട്ടമുളള കേരളത്തിലെ മറ്റ് സ്ഥലങ്ങളിലും സിഡിയ്ക്കായി ആവശ്യക്കാരുടെ വന്‍തിരക്കാണ്. ആയിരകണക്കിന് സിഡികള്‍ ഇതുവരെ വിറ്റുപോയതായാണ് സൂചന. ചിത്രത്തിന്‍റെ സെന്‍സര്‍ പതിപ്പ് കേരളത്തിലല്ലാതെ മറ്റെവിടെയെങ്കിലും പ്രചരിക്കുന്നതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.