Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോടതി പറഞ്ഞു; മസിൽ വേണ്ട സൽമാനേ!

salman-khan

കേസുകെട്ടുകളുടെ തലവേദന വിട്ടുമാറുന്നില്ല സൽമാൻ ഖാനെ. വിമാനയാത്രയ്ക്കിടെ സഹയാത്രികനെ ‘കൈകാര്യം ചെയ്തതിനാണു പുതിയ കേസ്. കഴിഞ്ഞവർഷം നവംബറിൽ മുംബൈ - ഡൽഹി വിമാനത്തിൽവച്ചു രവീന്ദ്ര മൂറത്ത് ദ്വിവേദി എന്ന യാത്രക്കാരനെ സൽമാനും അംഗരക്ഷകൻ വിശാലും ചേർന്നു മർദിച്ചുവെന്ന സംഭവത്തിൽ കേസെടുക്കാൻ കോടതി നിർദേശം നൽകി. ഭ്രഷ്ടാചാൽ നിർമൂലൻ സമിതി (അഴിമതി നിർമാർജന സമിതി) ഭാരവാഹിയാണ് രവീന്ദ്ര മൂറത്ത്.

കേന്ദ്രമന്ത്രിയായിരുന്ന ഗോപിനാഥ് മുണ്ടെയുടെ മരണവുമായി ബന്ധപ്പെട്ട ചില പ്രധാന രേഖകൾ തന്റെ കൈവശമുണ്ടായിരുന്നുവെന്നും വഴക്കുണ്ടാക്കിയ സൽമാനും അംഗരക്ഷകനും കൂടി അതു കൈക്കലാക്കിയെന്നും രവീന്ദ്ര മൂറത്തിന്റെ പരാതിയിൽ പറയുന്നു.

വിമാനത്താവളത്തിലെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും കേസെടുത്തില്ല. തുടർന്നു കോടതിയെ സമീപിക്കുകയായിരുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.