Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദങ്കൽ സിനിമ നിരോധിക്കാൻ ആഹ്വാനം

dangal-5

ആമിർ ഖാൻ പ്രധാനവേഷത്തിലെത്തുന്ന ദങ്കൽ സിനിമയുടെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിലെ ആമിറിന്റെ മേക്കോവറിനെക്കുറിച്ചായിരുന്നു ആരാധകരുടെ പ്രശംസ. എന്നാൽ ഈ സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം ആളുകൾ രംഗത്തെത്തിയിരിക്കുന്നു.

letsboycottdangal എന്ന ഹാഷ് ടാഗ് കാമ്പയിനോടൊപ്പമാണ് ചിത്രം ബഹിഷ്‌കരിക്കാന്‍ ആഹ്വാനം. രാജ്യത്തെ അപമാനിച്ച ഈ നടന്റെ ചിത്രം നിരോധിക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.

നേരത്തെ രാജ്യത്ത് അസഹിഷ്ണുതയുമായി ബന്ധപ്പെട്ട് നടത്തിയ ആമിറിന്റെ പ്രസ്താവന ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. മക്കളുടെ സുരക്ഷയോർത്ത് വിദേശത്തേക്ക് താമസം മാറിയാലോ എന്ന് ഭാര്യ കിരൺ റാവു ഒരിക്കൽ ചോദിച്ചെന്നും ഈ ചോദ്യം എന്നെ വല്ലാതെ ആശങ്കപ്പെടുത്തുന്നു എന്നുമാണ് രാജ്യത്ത് അസഹിഷ്ണുത വിവാദം കത്തിനിന്ന കഴിഞ്ഞ നവംബറിൽ ആമിർഖാന്‍റെ പ്രസ്താവന.

ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഈ സിനിമ ബഹിഷ്‌കരിക്കണമെന്ന ആവശ്യം ശക്തമാകുന്നത്. കശ്മീരിലെ ഉറി ഭീകരാക്രമണത്തിൽ ജവാന്മാർ കൊല്ലപ്പെട്ട സംഭവത്തിലും ആമിർ തന്റെ നിലപാട് വ്യക്തമാക്കിയിരുന്നില്ലെന്നും ഇവർ വാദിക്കുന്നു. 

Your Rating: