Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അരവിന്ദ് സ്വാമിയുടെ ഡിയർ ഡാഡി ടീസർ

dear-daddy

പതിനഞ്ചു വർഷത്തിനു ശേഷം തെന്നിന്ത്യൻ നടൻ അരവിന്ദ് സ്വാമി ബോളിവുഡിൽ മടങ്ങിയെത്തുന്ന ചിത്രമാണ് ഡിയർ ഡാഡി. നവാഗതനായ തനൂജ് ബ്രമർ സംവിധാനം ചെയ്യുന്ന സിനിമയുടെ ടീസർ പുറത്തിറങ്ങി.

അച്ഛന്റെയും മകന്റെയും കഥ പറയുന്ന ചിത്രത്തില്‍ 45 വയസ്സുള്ള നിതിന്‍ സ്വാമിനാഥന്റെ വേഷത്തിലാണ് അരവിന്ദ് സ്വാമി എത്തുക. മകനെ ഡല്‍ഹിയില്‍ നിന്ന് മുസൂരിയിലെ സ്‌കൂളില്‍ പ്രവേശിപ്പിക്കാന്‍ പോകുമ്പോഴുള്ള യാത്രയിലെ അപ്രതീക്ഷിത സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.

Dear Dad - Teaser | Arvind Swamy, Himanshu Sharma, Ekavali Khanna & Aman Uppal

ഡല്‍ഹി, മുസോറി (ഉത്തരാഖണ്ഡ്) എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. ഹിമാന്‍ഷു ശര്‍മ്മ, ഏകവാലി ഖന്ന, അമന്‍ ഉപ്പള്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. രാഘവ്-അര്‍ജുന്‍, ഉജ്വല്‍ കശ്യപ് എന്നിവരാണ് ഡിയര്‍ ഡാഡിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കുന്നത്.

മുകേഷാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ചിത്രം മെയ്മാസം റിലീസിനെത്തും. മണിരത്നം ഒരുക്കിയ ‘റോജ’യാണ് അരവിന്ദ് സ്വാമിയുടെ ആദ്യ ബോളിവുഡ് ചിത്രം.

അരവിന്ദ് സ്വാമി വില്ലനായി എത്തി തമിഴിൽ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ തനി ഒരുവൻ സൂപ്പർ ഹിറ്റായിരുന്നു. ജയം രവിയോടൊപ്പമാണ് അദ്ദേഹത്തിന്റെ അടുത്ത തമിഴ് ചിത്രവും.

Your Rating: