Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അത് അമീഷ അല്ല; കഹോ നാ പ്യാർ ഹേയിലെ വൻ അബദ്ധം വെളിപ്പെടുത്തി കരീന

kareena-kaho-na-pyar-hai

ബോളിവുഡിലെ എക്കാലത്തേയും സൂപ്പർഹിറ്റ് ചിത്രമായ കഹോ നാ പ്യാർ ഹേയിൽ കരീന കപൂറിനെയായിരുന്നു ആദ്യം നായികയായി തീരുമാനിച്ചിരുന്നത്. ഹൃതിക് റോഷന്‍ നായകനായി എത്തിയ ആദ്യ ചിത്രം അദ്ദേഹത്തിന്റെ അച്ഛൻ രാകേഷ് റോഷൻ തന്നെയാണ് സംവിധാനം ചെയ്തതും. ചില കാരണങ്ങളാൽ കരീനക്ക് പകരം അമീഷ പട്ടേലാണ് നായികയായി എത്തിയത്.

kareena-kaho-na-pyar-hai2

എന്നാൽ കഹോ നാ പ്യാർ ഹേ തന്നെയാണ് തന്റെ ആദ്യ ചിത്രമെന്ന് കരീന പറയുന്നു. ‘സിനിമയില്‍ എന്റെ ആദ്യ ഷോട്ട്  കഹോനാ പ്യാര്‍ ഹേയിലായിരുന്നു. ആ ഷോട്ട്  സിനിമയിലും ഉപയോഗിച്ചിട്ടുണ്ട്. നീല ജീന്‍സും ധരിച്ച് കടലിനരികിൽ ഹൃതിക്കിനൊപ്പം നില്‍ക്കുന്ന ഒരു രംഗമുണ്ട്. അതില്‍ ഹൃതിക്കിനൊപ്പമുള്ളത് അമീഷയല്ല, ഞാനാണ്’- കരീന പറഞ്ഞു. ഈയിടെ നൽകിയ അഭിമുഖത്തിലാണ് ചിത്രത്തിലെ ആ വലിയ അബദ്ധം കരീന വെളിപ്പെടുത്തിയത്.

kareena-kaho-na-pyar-hai1

ചിത്രത്തിൽ നിന്നും പിന്മാറിയ കരീന, അഭിഷേക് ബച്ചൻ നായകനായി എത്തിയ റെഫ്യൂജിയിലൂടെ നായികയായി ബോളിവുഡിൽ എത്തി. 

Your Rating: