Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിൽവാലെയുടെ പുതിയ കിടിലൻ ട്രെയിലർ

dilwale-trailer

ചെന്നൈ എക്സ്പ്രസിന് ശേഷം രോഹിത് ഷെട്ടിയും ഷാരൂഖ് ഖാനും ഒന്നിക്കുന്ന ദില്‍വാലേയുടെ പുതിയ ട്രെയിലര്‍ പുറത്തിറങ്ങി. ആദ്യ ട്രെയിലറിനേക്കാൾ കൂടുതൽ രംഗങ്ങൾ ഉൾപ്പെടുത്തിയാണ് സ്നീക് പ്രിവ്യു എത്തിയിരിക്കുന്നത്.

Dilwale | Sneak preview of the love story | Kajol, Shah Rukh Khan, Kriti Sanon

കജോൾ നായികയായി എത്തുന്ന ചിത്രം റൊമാന്റിക് ആക്ഷൻ എന്റർടെയ്നറാണ്. ബോളിവുഡിന്റെ എവർഗ്രീൻ ജോഡികൾ ഒന്നിച്ചെത്തുന്ന ചിത്രം ആകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ബാസിഘർ, കര‍ൺ അർജുൻ, കുഛ് കുഛ് ഹോതാഹെ, കഭി ഖുശി കഭി ഗം എന്നീ ചിത്രങ്ങളിലും ഇവർ ഒന്നിച്ചിരുന്നു. 2010 ൽ പുറത്തിറങ്ങിയ മൈ നെയിം ഈസ് ഖാനാണ് ഇരുവും ഒന്നിച്ചഭിനയിച്ച അവസാന ചിത്രം

വരുണ്‍ ധവാന്‍, കൃതി സനോണ്‍, വിനോദ് ഖന്ന തുടങ്ങിയവരും ഉണ്ടാവും. റെഡ്ചില്ലീസ് എന്റര്‍ടെയ്ന്മെന്റാണ് ചിത്രം നിര്‍മ്മിക്കുന്നത്.