Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാഹത്തിന് മുമ്പ് നടി ഗർഭിണിയായെന്ന് ട്രോള്‍;ചുട്ടമറുപടിയുമായി ഭർത്താവ്

rohit-dimple

നടിയും മോഡലുമായ ഡിംബി ഗാഗുലിയ്ക്കും ഭർത്താവ് രോഹിത് റോയിയ്ക്കും കഴിഞ്ഞ ദിവസം പെൺകുഞ്ഞ് പിറന്നിരുന്നു. ആ സന്തോഷവാർത്ത ആരാധകരെ അറിയിച്ചപ്പോൾ അവർക്ക് ലഭിച്ചത് പരിഹാസവർഷം.

ഡിംബിയാണ് നിറവയറുമായി നിൽക്കുന്നൊരു ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത് താൻ അമ്മയായ വിവരം ആരാധകരെ അറിയിച്ചത്. എന്നാൽ‌ കഴിഞ്ഞ നവംബറിൽ വിവാഹിതയായ ഡിംബിക്ക് എങ്ങനെയാണ് ഇത്രപെട്ടന്ന് കുഞ്ഞ് ജനിക്കുന്നതെന്നും ആ രഹസ്യം തങ്ങൾക്കും പറഞ്ഞു തരൂ...എന്നിങ്ങനെയായിരുന്നു ചിത്രത്തിന് മറുപടിയായി വന്ന കമന്റുകൾ.

കഴിഞ്ഞ നവംബർ 27നാണ് ‍‍ഡിംബിയും രോഹിത് റോയിയും വിവാഹിതരാകുന്നത്. വിവാഹത്തിന് മുമ്പ് തന്നെ ഡിംബി ഗർഭിണിയായെന്നും ഇത് എല്ലാവരിൽ നിന്നും മറച്ചുവെച്ചെന്നും മറ്റുചിലരും വിമർശിച്ചു.

dimpy-mos_062716054933


എന്നാൽ‌ വിമർശനങ്ങൾ കടുത്തപ്പോൾ ചുട്ടമറുപടിയുമായി ഭർത്താവ് രോഹിത് തന്നെ രംഗത്തെത്തി. നിങ്ങളുടെ ആഭാസത്തരം നിർത്താൻ രോഹിത് ആവശ്യപ്പെട്ടു. സ്വന്തം ഭാര്യയെ നോക്കി തെരുവ് പട്ടി കുരച്ചാലും ഒന്നും ചെയ്യാതിരിക്കുന്ന ഭർത്താക്കന്മാരുള്ള ലോകത്ത് നിന്നാണ് ഇവർ വരുന്നതെന്നും ഞാൻ അക്കൂട്ടത്തിൽ ഉൾപ്പെട്ട ആളല്ലെന്നും രോഹിത് പറഞ്ഞു. എന്തിനാണ് ഇങ്ങനെയൊരു അഭിപ്രായമെന്ന് ചിന്തിക്കുന്നവർ ഉണ്ടാകാം. നിങ്ങൾ എന്റെ ഭാര്യയെയും എന്റെ കുഞ്ഞിന്റെ അമ്മയെയുമാണ് പരിഹസിക്കാൻ നോക്കിയത്. അവർക്കാണ് ഈ മറുപടി. രോഹിത് പറഞ്ഞു.