Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിനിമയില്‍ തൊലിവെളുപ്പുണ്ടായിട്ട് എന്തുകാര്യം: നന്ദിത

nanditha

ഒരു സിനിമയുടെ വിജയമിരിക്കുന്നത് നായികയുടെയോ നായകന്‍റെയോ നിറത്തിന്‍റെ അടിസ്ഥാനത്തിലാണോ? ചോദ്യം നടി നന്ദിത ദാസിന്‍റേതാണ്. ഇന്ത്യയില്‍ നിലവിലുള്ള സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ക്ക്‌ അനുസരിച്ച്‌ ജീവിക്കുക എന്നത്‌ അത്ര എളുപ്പമായ കാര്യമല്ലെന്ന് താരം പറഞ്ഞു.

ഒരിക്കല്‍ തനിക്കുണ്ടായ അനുഭവം സഹിതമാണ്‌ വിഷയത്തില്‍ നന്ദിത പ്രതികരണമറിയിച്ചത്‌. കറുത്ത നിറം ഗ്രാമീണ സ്ത്രീകളുടെ അടിസ്ഥാന വ്യക്തിത്വമാണെന്ന സ്ഥിരം സങ്കല്പം നിലനില്‍ക്കുന്നതുക്കൊണ്ടാണത്രേ ഇങ്ങനെ സംഭവിക്കുന്നത്. തനിക്ക് ഇത്തരത്തില്‍ ഒരു അനുഭവം ഉണ്ടായിട്ടുണ്ട്. ഒരു ചിത്രത്തില്‍ മധ്യവര്‍ഗ്ഗ വിദ്യാഭ്യാസ സമ്പന്നയായ യുവതിയുടെ വേഷം താന്‍ അവതരിപ്പിച്ചിരുന്നു. ആ വേഷം ചെയ്തപ്പോള്‍ ചിത്രത്തിന്റെ സംവിധായകന്‍ തന്നോട് പറയുകയുണ്ടായി താങ്കളുടെ നിറം കുറച്ച് വെളുപ്പിക്കാമോ എന്ന്. സംവിധായകന്റെ ഈ ചോദ്യം ഒട്ടും ശരിയായില്ലെന്ന് തന്നെയാണ് താരം പറയുന്നത്. തൊലി വെളുപ്പിന്റെ അടിസ്ഥാനത്തിലല്ല ഒരാളെ വിലയിരുത്തേണ്ടതെന്നാണ് താരം പറയുന്നത്.

സൗന്ദര്യവര്‍ധക വസ്തുക്കളും പരസ്യങ്ങളുമാണ് സമൂഹത്തെ ഒരു മുന്‍വിധിയോടെ സമീപിക്കുന്നത്. പരസ്യബോര്‍ഡുകളില്‍ കാണുന്നവരെല്ലാം ഫോട്ടോ ഷോപ്പിലൂടെ നിറം വര്‍ധിപ്പിച്ചിരിക്കുന്നവരും സൗന്ദര്യം കൂട്ടുന്നവരുമൊക്കെയാണ്. സൗന്ദര്യം എന്നത് കൃത്രിമമായി ഉണ്ടാക്കേണ്ടതാണോ? നമ്മുടെ മനസ്സാണ് യഥാര്‍ഥ സൗന്ദര്യം. നന്ദിത പറയുന്നു. ചെന്നൈയില്‍ ബ്രേക്കിങ് ബ്യൂട്ടി സ്റ്റീരിയോ ടൈപ്‌സ് എന്ന വിഷയത്തില്‍ നടന്ന സംവാദത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.