Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദൃശ്യം ഉറപ്പായും കണ്ടിരിക്കേണ്ട ചിത്രമെന്ന് കേജ്‍രിവാള്‍

ajay-drishyam

അജയ് ദേവ്ഗണ്‍ നായകനായി എത്തിയ ഹിന്ദി ചിത്രം ദൃശ്യം തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രമെന്ന് ഡല്‍ഹി മുഖ്യമന്ത്രി കേജ്‍രിവാള്‍‍. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ദൃശ്യത്തിന്‍റെ ഹിന്ദി പതിപ്പാണ് ദൃശ്യം. നിഷികാന്ത് കമ്മത്ത് സംവിധാനം ചെയ്ത ചിത്രം ആദ്യ ആഴ്ച 30 കോടി നേടികഴിഞ്ഞു.

തബു, ശൃയാ ശരണ്‍ തുടങ്ങിയവര്‍ അഭിനയിവരാണ് മറ്റുപ്രധാനതാരങ്ങള്‍. സിനിമ ഇറങ്ങുന്നതിന് മുന്‍പ് ബി.ജെ.പി നേതാവ് അമിത് ഷായും ചിത്രത്തിന് ആശംസകളുമായി എത്തിയിരുന്നു.

കേജ്‍രിവാളിന്‍റെ ട്വീറ്റിന് സമ്മിശ്രപ്രതികരണമാണ് ലഭിക്കുന്നത്. ഇതിനൊക്കെ എപ്പോൾ സമയം കിട്ടുന്നു, പരസ്യം നൽകുന്നത് നിർത്തൂ, സമയം കിട്ടുമ്പോഴെല്ലാം ഡൽഹിയുടെ കാര്യം നോക്കൂ.. തുടങ്ങി വ്യത്യസ്തമായ നിരവധി കമന്റുകളാണു ഈ അഭിപ്രായത്തിനു ലഭിച്ചു കൊണ്ടിരിക്കുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.