Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹൃതിക്കിന് പണികിട്ടി; ഫെയ്സ്ബുക്കിൽ വ്യാജന്റെ ലൈവ് വിഡിയോ ചാറ്റ്

hrithik-hack

ഹൃതിക് റോഷന്റെ ഫെയ്സ്ബുക്ക് പേജ് കണ്ടവർ ഞെട്ടി. പ്രൊഫൈൽ പിക്ച്ചറിൽ ഹൃതിക്കിന് പകരം മറ്റൊരു യുവാവിന്റെ ചിത്രം. മാത്രമല്ല ഇയാൾ തന്നെ പേജിലൂടെ ലൈവ് സ്ട്രീമിങ് വിഡിയോ ചാറ്റും നടത്താൻ തുടങ്ങി. ചാറ്റിങ് തുടങ്ങിയ ശേഷമാണ് ആളുകൾക്ക് മനസ്സിലായത് അക്കൗണ്ട് ഹാക്ക് ചെയ്ത വിവരം.

hrithik-hack-1

ഹാക്ക് ചെയ്ത ഹാക്കർ ഇത്രയും പണിയേ ഒപ്പിച്ചൊള്ളൂ എന്നതിൽ ഹൃതിക്കിന് ആശ്വസിക്കാം. സംഭവം അറിഞ്ഞ ഉടൻ തന്നെ ഹൃതിക് പേജ് തിരിച്ചുപിടിക്കുകയും ചെയ്തു. എന്നാൽ ഹാക്കറിനെ കുറച്ച് ആദരവോടെയാണ് ഹൃതിക് കണ്ടത്. തന്റെ അക്കൗണ്ട് സാഹസികനായ ഒരു വ്യക്തി ഹാക്ക് ചെയ്തെന്നും എന്നാൽ പിന്നീട് അത് തിരിച്ചുപിടിച്ചെന്നും ഹൃതിക് ഫെയ്സ്ബുക്കിൽ കുറിച്ചു.

നേരത്തെ ഷാഹിദ് കപൂർ, ഇർഫാൻ ഖാൻ എന്നീ താരങ്ങളുടെ അക്കൗണ്ടും ഹാക്ക് ചെയ്യപ്പെട്ടിരുന്നു. എന്തിന് സാക്ഷാൽ രജനികാന്തിന്റെ ട്വിറ്റർ അക്കൗണ്ട് വരെ വിദ്വാന്മാർ ഹാക്ക് ചെയ്തിട്ടുണ്ട്.
 

Your Rating: