Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോഹ്‌ലിയെ വിടാതെ പിന്തുടർന്ന് ഡാനിയേല

kohli-danilelle

ഇന്ത്യൻ സൂപ്പർതാരം വിരാട് കോഹ്‌ലിയോട് ട്വിറ്ററിലൂടെ വിവാഹാഭ്യർത്ഥന നടത്തിയ ഡാനിയേലയെ മറന്നോ? എല്ലാവരും അനുഷ്കയെ ട്രോളാൻ പോയപ്പോൾ ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് ടീം താരം ഡാനിയേല മാത്രം കോഹ്‌ലിയെ മറന്നില്ല.

വിരാട് കോഹ്‌ലിയുടെ പ്രകടനം കണ്ടു, സ്പെഷൽ പ്ലയർ ആണ് അദ്ദേഹം. ഇത്രയുമായിരുന്നു ഡാനിയേലയുടെ ട്വീറ്റ്. ഇത്തവണ വളരെ സൂക്ഷിച്ചായിരുന്നു ഡാനിയേലയുടെ ട്വീറ്റിലെ ഓരോവാക്കുകളും എഴുതിയിരുന്നത്. വെറുതെ ഒരു വിവാദത്തിന് താരത്തിന് ഇപ്പോൾ താൽപര്യമില്ല.

2014ൽ നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരം കഴിഞ്ഞശേഷം കോഹ്‌ലിയുടെ കിടിലൻ പ്രകടനം കണ്ട ശേഷം ‘കോഹ്‌ലി , എന്നെ വിവാഹം കഴിക്കാമോ? എന്ന് ട്വിറ്ററിലൂടെ വിവാഹാഭ്യർത്ഥന നടത്തിയ ആളാണ് ‍ഡാനിയേല.

ആ ട്വീറ്റിലൂടെ ഡാനിയേല ഇന്ത്യ മുഴുവൻ പ്രശസ്തയായി മാറി. നിരവധി ഫോളോവേഴ്സും ട്വിറ്ററിൽ ഡാനിയേലയെ തേടിയെത്തി.

Your Rating: