25കാരനായി ഷാരൂഖ് എത്തി. ബോളിവുഡ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഷാരൂഖ് ചിത്രം ‘ഫാന്‍’ ട്രെയിലർ പുറത്തിറങ്ങി. 25 വയസ്സുള്ള പയ്യനായി ഷാരൂഖ് ശരിക്കും ആരാധകരെ ഞെട്ടിച്ചു. ചെറുപ്പത്തിലെ അതേ ഷാരൂഖിനെ വീണ്ടും കണ്ട സന്തോഷത്തിലാണ് ആരാധകർ. ചിത്രത്തില്‍ ഷാരൂഖ് ഇരട്ടവേഷത്തിലാണെത്തുന്നത്.
ക്യൂരിയസ് കേസ് ഓഫ് ബെഞ്ചമിന്‍ ബട്ടന്‍ എന്ന ഹോളിവുഡ് ചിത്രങ്ങളുടെ മേയ്ക്ക് അപ് മാന്‍ ആയ ഓക്‌സര്‍ ജേതാവ് ഗ്രെഗ് ക്യാനനാണ് ഷാരൂഖിന് വ്യത്യസ്ത ഗെറ്റപ്പ് ഒരുക്കുന്നത്. ഇന്നേവരെ കണ്ടിട്ടില്ലാത്ത ഒരു ഷാരൂഖ് ഖാനെയാണ് സിനിമയില്‍ കാണാന്‍ പോകുന്നതെന്ന് സംവിധായകന്‍ മനീഷ് ശര്‍മ പറയുന്നു.
FAN - Official Trailer | Shah Rukh Khan
ആരാധകൻ മൂലം ഒരു സൂപ്പർസ്റ്റാർ അനുഭവിക്കേണ്ടി വരുന്ന പ്രശ്നങ്ങളാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ ട്രെയിലർ ഓൺലൈനിൽ തരംഗമായി കഴിഞ്ഞു.