Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രണ്‍ബീറിനും ഫര്‍ഹാനുമെതിരെ എഫ്ഐആര്‍

ranbir-farhan

ബോളിവുഡ് താരം രണ്‍ബീര്‍ കപൂറിനും ഫര്‍ഹാന്‍ അക്തറിനുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. വിശ്വാസവഞ്ചന, കള്ളരേഖയുണ്ടാക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒരു പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിങ് വെബ്സൈറ്റിന്‍റെ പരസ്യത്തില്‍ അഭിനയിച്ചതിനാണ് കേസെടുത്തിരിക്കുന്നത്.

ലഖ്‌നൗവിലെ കേശവ് നഗര്‍ എന്ന സ്ഥലത്ത് താമസിക്കുന്ന അഭിഭാഷകനായ രജത് ബന്‍സാലാണ് കമ്പനിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. താരങ്ങളെ കൂടാതെ കമ്പനിയുടെ ഡയറക്ടര്‍മാരായ സഞ്ജീവ് ഗുപ്ത, ആനന്ദ് സോന്‍ഭദ്ര, പിയൂഷ് പങ്കജ്, കിരണ്‍ കുമാര്‍ ശ്രീനിവാസ് മൂര്‍ത്തി എന്നിവര്‍ക്കെതിരെയും കേസുണ്ട്.

ഇതേവെബ്സൈറ്റില്‍ നിന്നും 29,999 രൂപയുടെ എല്‍ഇഡി ടിവി ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ബന്‍സാല്‍ വാങ്ങുകയുണ്ടായി, എന്നാല്‍, കമ്പനി പരസ്യത്തില്‍ പറയുന്നതുപോലെ സാധനം വീട്ടില്‍ എത്തിയില്ല.

രണ്‍ബീര്‍, ഫര്‍ഹാന്‍ എന്നീ താരങ്ങളെ ഉപയോഗിച്ചുള്ള പരസ്യങ്ങളുടെ ചതികളില്‍ ജനങ്ങള്‍ വീണ് പോകുമെന്ന് ബന്‍സാല്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.