Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൽമാനൊപ്പമുള്ള ഈ ചൈനീസ് സുന്ദരി ആര്?

zhu-zhu-salman

ബജ്രംഗി ഭായ്ജാൻ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം കബീർ ഖാനും സൽമാൻ ഖാനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ട്യൂബ് ലൈറ്റ്. സിനിമയില്‍ നായികയായി ഏത് ബോളിവുഡ് സുന്ദരി എത്തുമെന്നായിരുന്നു ആരാധകരുടെ ആകാംക്ഷ.

ബോളിവുഡിൽ‌ നിന്ന് അങ്ങ് ചൈനയിൽ നിന്നാണ് സൽമാൻ ഇത്തവണ നായികയെത്തുന്നത്. ചൈനീസ് നടി ഴു ഴു ആണ് ട്യൂബ് ലൈറ്റിൽ സല്ലുവിന്റെ നായിക. സിനിമയുടെ ചിത്രീകരണം ലഡാക്കിൽ ആരംഭിച്ചു.

ഇത് മൂന്നാം തവണയാണ് കബീറും സല്ലുവും ഒന്നിക്കുന്നത്. ഏക് ഥാ ടൈഗറാണ് ഈ കൂട്ടുകെട്ടിൽ പിറന്ന ആദ്യ ചിത്രം.

കഴിഞ്ഞ വർഷം ബജ്റംഗി ഭായിജാൻ ആദ്യ മൂന്നു ദിവസം കൊണ്ട് 102.6 കോടി നേടിയപ്പോൾ ഇക്കുറി സുൽത്താൻ 5400 സ്ക്രീനുകളിലായി റെക്കോർഡ് തിരുത്തി–105.3 കോടി രൂപ നേടിയിരുന്നു. 

Your Rating: