Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബോളിവുഡ് സുന്ദരിയുടെ കിടിലൻ മേക്ക്ഓവർ

tabu ഫിത്തൂരിൽ തബു

ഈ ചിത്രത്തില്‍ കാണുന്ന നടിയാരെന്ന് പറയാൻ സാധിക്കുമോ ? കുറച്ച് കഷ്ടപ്പെടേണ്ടി വരും. ബോളിവുഡ് നടി തബുവാണ് കിടിലൻ മേക്ക്ഓവറുമായി ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.

ആദിത്യ റോയ് കപൂറും കത്രീന കെയ്ഫും നായികനായകന്മാരായി എത്തുന്ന ഫിത്തൂർ എന്ന ചിത്രത്തിന് വേണ്ടിയാണ് തബുവിന്റെ ഈ വ്യത്യസ്ത ഗെറ്റപ്പ്. ഹയ്ദർ, ദൃശ്യം എന്നീ ചിത്രങ്ങൾക്ക് ശേഷം ബോളിവുഡിൽ വീണ്ടും ശക്തമായ തിരിച്ചുവരവ് അറിയിക്കുക കൂടിയാണ് തബു.

tabu-makeover

അഭിഷേക് കപൂർ സംവിധാനം ചെയ്യുന്ന ചിത്രം ചാൾസ് ഡിക്കെൻസ് എഴുതിയ ‘ദ് ഗ്രേറ്റ് എക്സ്പെക്റ്റേഷൻസ്’ എന്ന നോവലിനെ ആസ്പദമാക്കിയാണ് എടുക്കുന്നത്. രാഹുൽ ഭട്ട്, ലാറ ദത്ത, സുചിത്ര പിള്ള എന്നിവരാണ് മറ്റുതാരങ്ങൾ. അജയ് ദേവ്ഗൺ അതിഥി വേഷത്തിലെത്തുന്നു. ചിത്രം ഫെബ്രുവരി 12ന് തിയറ്ററുകളിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.