ആദിത്യ റോയ് കപൂറും കത്രീന കെയ്ഫും നായികനായകന്മാരായി എത്തുന്ന ഫിത്തൂർ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. അഭിഷേക് കപൂർ സംവിധാനം ചെയ്യുന്ന ചിത്രം ഒരു പ്രണയകഥയാണ്. തബുവാണ് ചിത്രത്തിലെ മറ്റൊരു താരം. ഹയ്ദർ, ദൃശ്യം എന്നീ ചിത്രങ്ങൾക്ക് ശേഷം ബോളിവുഡിൽ വീണ്ടും ശക്തമായ തിരിച്ചുവരവ് അറിയിക്കുക കൂടിയാണ് തബു.
Fitoor Official Trailer | Aditya Roy Kapur | Katrina Kaif | Tabu | In Cinemas Feb. 12
ചാൾസ് ഡിക്കെൻസ് എഴുതിയ ‘ദ് ഗ്രേറ്റ് എക്സ്പെക്റ്റേഷൻസ്’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം എടുത്തിരിക്കുന്നത്. രാഹുൽ ഭട്ട്, ലാറ ദത്ത, സുചിത്ര പിള്ള എന്നിവരാണ് മറ്റുതാരങ്ങൾ. അജയ് ദേവ്ഗൺ അതിഥി വേഷത്തിലെത്തുന്നു. ചിത്രം ഫെബ്രുവരി 12ന് തിയറ്ററുകളിലെത്തും.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.