Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പികെയുടെ റെക്കോര്‍ഡ് തകര്‍ത്ത് ബാഹുബലി

pk-bahubali

ഇന്ത്യൻ ബോക്സ്ഓഫീസില്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതൽ കളക്ഷൻ ലഭിച്ച ചിത്രമെന്ന് റെക്കോർഡ് രാജമൗലി ചിത്രം ബാഹുബലിക്ക്. ആമീർ ഖാൻ ചിത്രം പികെയെ മറികടന്നാണ് ബാഹുബലി ഈ റെക്കോർഡ് സ്വന്തമാക്കിയത്. ഇന്ത്യൻ മാർക്കറ്റിൽ മാത്രമായി 500 കോടി രൂപയാണ് ബാഹുബലിക്ക് കളക്ഷൻ ലഭിച്ചത്.

പികെ നേടിയ 440 കോടിയാണ് ബാഹുബലി മറികടന്നത്. ഫോര്‍ബ്‌സ് മാസികയാണ് കണക്കുകൾ പുറത്ത് വിട്ടത്. മൂന്നാംസ്ഥാനത്ത് നിൽക്കുന്ന സൽമാൻ ഖാൻ ചിത്രം ബജ്‌രംഗീ ഭായ്ജാന് 420 കോടി രൂപയാണ് ഇതുവരെ കളക്ഷൻ ലഭിച്ചത്.

ആഗോളമാർക്കറ്റിൽ 740 കോടി രൂപയാണ് പികെ നേടിയിട്ടുള്ളത്. 594 കോടി രൂപയുമായി ഭായ്ജാനും 566 കോടിയുമായി ബാഹുബലിയും തൊട്ടുപിന്നാലെയുണ്ട്.

പൗരാണിക പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തില്‍ പ്രഭാസും റാണ ദഗുബട്ടി, തമന്ന, അനുഷ്‌ക ഷെട്ടി, നാസര്‍, രമ്യാ കൃഷ്ണന്‍ എന്നിവരാണ് ചിത്രത്തില്‍ മുഖ്യവേഷങ്ങളില് എത്തിയത്‍. ലോകമെമ്പാടുമായി 4000ത്തിലധികം തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്. തമിഴിലും തെലുങ്കിലുമായി നിര്‍മ്മിച്ച ചിത്രം മലയാളത്തിലും ഹിന്ദിയിലും മൊഴി മാറ്റി എത്തിയിരുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.