Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബോളിവുഡ് സുന്ദരിക്കൊപ്പം ഇംഗ്ലണ്ടിൽ കറങ്ങി സിദ്ധാർഥ് മല്യ

sidharth-frida

9000 കോടിരൂപയുടെ കടബാധ്യത ബാക്കിയാക്കി രാജ്യം വിട്ട മദ്യരാജാവ് വിജയ് മല്ല്യയുടെ മകൻ സിദ്ധാർഥ് മല്യ ഇംഗ്ലണ്ടിൽ ബോളിവുഡ് സുന്ദരിയുമായി കറങ്ങി നടക്കുകയാണ്. ബോളിവുഡ് നടിയായ ഫ്രീഡാ പിന്റോയാണ് സിദ്ധാർ‌ഥിന്റെ കൂട്ടുകാരി.

ഇരുവരുംഇംഗ്ലണ്ടിലെ മാഞ്ചെസ്റ്ററിൽ കോൾഡ് പ്ലെയുടെ പരിപാടി ആസ്വദിക്കുന്ന ചിത്രം സിദ്ധാർഥ് ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ടു. ദീപിക പദുക്കോണുമായുളള സിദ്ധാർഥിന്റെ സൗഹൃദം ഗോസിപ്പുകോളങ്ങളിൽ മുൻപ് ചൂടൻ ചർച്ചയായിരുന്നു.

നേരത്തെ അച്ഛൻ വിജയ് മല്യയ്ക്കൊപ്പം ക്രിക്കറ്റ് കാണുന്ന വിഡിയോ സിദ്ധാർഥ് പുറത്തുവിട്ടിരുന്നു. 

Your Rating: