Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹായ് ശക്തിമാൻ വീണ്ടും വരുന്നു !

shakthiman

ശക്തിമാൻ ആരാധകർക്കൊരു സന്തോഷ വാർത്ത. നീണ്ട ഇടവേളക്ക് ശേഷം ടെലിവിഷൻ സ്ക്രീനുകളിലേക്ക് തിരിച്ചു വരവിനൊരുകുകയാണ് നമ്മുടെയൊക്കെ ആദ്യകാല സൂപ്പർഹീറോ ശക്തിമാൻ. അയൺമാനും സ്പൈഡർമാനുമൊക്കെ വരുന്നതിന് മുൻ‍പേ 90കളില്‍ കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഇഷ്ടസൂപ്പർഹീറോ ആയിരുന്നു ശക്തിമാന്‍.

ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്തിരുന്ന ശക്തിമാന്‍ സീരിയല്‍ വീണ്ടും സംപ്രേഷണം ചെയ്യാനൊരുങ്ങുമ്പോള്‍ ആരാധകർക്കും സന്തോഷം. ശക്തിമാനായി വേഷമിട്ട മുകേഷ് ഖന്ന രണ്ടാം വരവിനായുള്ള തയാറെടുപ്പിലാണ്.

വിവിധ ചാനലുകളുമായി ഇത് സംബന്ധിച്ച് ചര്‍ച്ച പുരോഗമിക്കുകയാണെന്ന് മുകേഷ് ഖന്ന വ്യക്തമാക്കി. ജനങ്ങള്‍ തന്നെ തിരിച്ചറിയുന്നത് ശക്തിമാന്‍ എന്ന കഥാപാത്രത്തിന്റെ പേരിലാണ്. അതുകൊണ്ടു തന്നെ മറ്റൊരു നടനും കഥാപാത്രം വിട്ടുകൊടുക്കില്ലെന്നും മുകേഷ് ഖന്ന പറയുന്നു. 15 വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ശക്തിമാനാകാന്‍ ഒരുപാട് കഠിനാധ്വാനം വേണ്ടിവരും. എട്ട് കിലോയോളം ഭാരം കുറയ്‌ക്കേണ്ടി വരും. തിരിച്ചു വരവിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി കഠിനമായ പരിശീലനത്തിലാണ് ഞാൻ. മുകേഷ് ഖന്ന പറഞ്ഞു.

Shaktimaan - Episode 261

എന്തുകൊണ്ട് മറ്റു ചെറുപ്പക്കാർക്ക് ശക്തിമാൻ ആകാൻ അവസരം കൊടുക്കുന്നില്ലെന്ന ചോദ്യത്തിന് ഉത്തരം ഇങ്ങനെ, തന്നെ സംബന്ധിച്ച് പ്രായം വെറും അക്കങ്ങള്‍ മാത്രമാണെന്നും മുകേഷ് ഖന്ന പറഞ്ഞു. മഹാഭാരതത്തിലെ ഭീഷ്മപിതാമഹനെ അവതരിപ്പിക്കുമ്പോള്‍ താന്‍ ചെറുപ്പമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

Your Rating: