Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹാപ്പി ന്യൂ ഇയറിന് രണ്ടാം ഭാഗം വരുന്നു

ഷാരൂഖ് ഖാന്റെ കഴിഞ്ഞ വർഷത്തെ ഹിറ്റ് ചിത്രമായിരുന്ന ഹാപ്പി ന്യൂ ഇയറിന് രണ്ടാം ഭാഗം വരുന്നു. ചിത്രത്തിന്റെ സംവിധായികയായ ഫറാ ഖാൻ ആണ് ഇങ്ങനെയൊരു സൂചന നൽകിയത്. സിനിമയുടെ രണ്ടാം ഭാഗം ഒരുക്കാൻ ആലോചനയുണ്ടെന്നും എന്നാൽ ഔദ്യോഗികമായി വാർത്ത സ്ഥിരീക്കാറായിട്ടില്ലെന്നും ഫറാ ഖാൻ പറയുന്നു. ഷാരൂഖ് ഖാൻ തന്നെയാകും പുതിയ ചിത്രത്തിലും നായകനായി എത്തുന്നത്.

ഫറാ ഖാനും ഷാരൂഖും ചെറിയൊരു ഇടവേളയ്ക്കു ശേഷം ഒന്നിച്ച ചിത്രമായിരുന്നു ഹാപ്പി ന്യൂ ഇയർ. ഷാരൂഖിനെ നായകനാക്കി ഓം ശാന്തി ഓം, മേഹൂനാ എന്നീ രണ്ടു ഹിറ്റുകൾ ഒരുക്കിയ ഫറാ അദ്ദേഹത്തെ ഒഴിവാക്കിചിത്രമൊരുക്കിയപ്പോൾ വൻ പരാജയമായിരുന്നു. ഇതോടെയാണ് വീണ്ടും ഷാരൂഖിനെ വച്ച് ചിത്രമൊരുക്കാൻ തീരുമാനിച്ചത്.ഷാരൂഖ് ഖാൻ തന്നെ നിർമിച്ച ചിത്രം ബോക്സോഫീസിൽ വൻവിജയമായില്ല.

ദീപിക പദുക്കോൺ നായികയായി എത്തിയ ചിത്രത്തിൽ അഭിഷേക് ബച്ചൻ, ജാക്കി ഷ്റോഫ്, സോനു സുഡ്, ബോമൻ ഇറാനി എന്നിവരായിരുന്നു മറ്റു താരങ്ങൾ. നൃത്തവും ഗാനവും സംഘട്ടനവും കോമഡിയുമെല്ലാം നിറഞ്ഞ ഒരു മസാല ചിത്രമായിരുന്നു ഹാപ്പി ന്യൂ ഇയർ.

Your Rating:

POST YOUR COMMENTS

In order to prevent misuse of this functionality your IP address is traced

ഹാപ്പി ന്യൂ ഇയറിന് രണ്ടാം ഭാഗം വരുന്നു

  • Switch to English
  • Switch to Malayalam

Characters remaining (3000)

Disclaimer 

Fill in your details:

Name :

Email :

Location :

Enter the letters from image :

You have already approved this comment.

You have already marked this comment as offensive

Disclaimer