Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹേമമാലിനിയുടെ ട്വീറ്റ്; ദീപികയുടെ കല്യാണം

hema-twiter

രാവിലെ ഹേമാമാലിനിയുടെ ട്വീറ്റ് കണ്ട ആരാധകർ ഞെട്ടി. ദീപികയ്ക്ക് വിവാഹാശംസകൾ നേർന്നായിരുന്നു നടിയുടെ ട്വീറ്റ്. വിവാഹത്തിന് എല്ലാ ആശംസകളും നേരുന്നുവെന്നും നിങ്ങൾക്ക് രണ്ടുപേർക്കും ജീവിതത്തിൽ നന്മകളുണ്ടാകട്ടെ എന്നുമായിരുന്നു ട്വീറ്റ്.

നമ്മളറിയാതെ ദീപികയും രൺവീറും വിവാഹിതരായോ എന്ന് ആരാധകർ, ഇനി രൺവീർ തന്നെയാണോ വരൻ എന്നായി ചിലരുടെ സംശയം. എല്ലാ സംശയങ്ങളും ഹേമാമാലിനിയ്ക്ക് നേരെയായിരുന്നു. എപ്പോഴാണ് വിവാഹമെന്നും ശരിക്കുള്ള ദീപികയാണോ എന്നുമായിരുന്നു ആരാധകരുടെ ചോദ്യം.

സംഭവം പന്തികേടാണെന്ന് മനസ്സിലാക്കിതോടെ ഹേമാമാലിനി ആശങ്കൾക്ക് വിരാമമിട്ട് അടുത്തൊരു ട്വീറ്റ് കൂടി ചെയ്തു. ഇത് നിങ്ങൾ‌ ഉദ്ദേശിക്കുന്ന ദീപികയല്ലെന്നും തന്റെ ട്വിറ്റർ ലിസ്റ്റിലെ ഒരു ഫോളോവെർ ആണെന്നും ഹേമാമാലിനി കൂട്ടിച്ചേർത്തു.