ബോളിവുഡിന്റെ ഹാസ്യനടി ഹിമാനി ശിവ്പുരിയ്ക്കെതിരെ വഞ്ചനയ്ക്ക് പൊലീസ് കേസെടുത്തു. സംവിധായകനായ മൊഹമ്മദ് അലിയുടെ പരാതിയെ തുടർന്നാണ് കേസെടുത്തിരിക്കുന്നത്. തന്റെ സിനിമയിൽ അഭിനയിക്കാമെന്നും പറഞ്ഞ് പല തവണയായി അഞ്ച് ലക്ഷം രൂപ മേടിച്ചെന്നും പിന്നീട് ഈ ചിത്രത്തിൽ നിന്നും കാരണം കൂടാതെ നടി പിന്മാറിയെന്നും പരാതിയിൽ പറയുന്നു.
സിനിമയിൽ നിന്ന് പിന്മാറിയതിന്റെ കാരണം തിരക്കിയപ്പോൾ താരം ഭീഷണിപ്പെടുത്തിയെന്നും ഇനിയും പുറകെ വന്നാൽ ഇതിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും നടി പറഞ്ഞതായാണ് സംവിധായകൻ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്.
തുക തിരികെ നൽകാൻ തയ്യാറാകാത്ത സാഹചര്യത്തിൽ നടിക്കെതിരെ എഫ് ഐ ആർ നൽകിയിട്ടുണ്ട്. വിജയ്നഗർ പൊലീസാണ് നടിക്കെതിരെ കേസെടുത്തത്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.