Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹൃതിക് സത്യം വെളിപ്പെടുത്തിയാൽ പലരും ഞെട്ടുമെന്ന് രാകേഷ് റോഷൻ

hrithik-rakesh

ബോളിവുഡിൽ ഏറ്റവുമധികം ചർച്ചകളിൽ ഇടംനേടിയ വാർത്തയാണ് ഹൃതിക്–കങ്കണ പോര്. കങ്കണയാണ് ഈ വിഷയത്തിൽ ആദ്യം ഹൃതിക്കിനെതിരെ രംഗത്തെത്തുന്നത്. പിന്നീട് കങ്കണയ്ക്കെതിരെ പൊലീസ് കേസുമായി ഹൃതിക്കും എത്തി.

സംഭവം വിവാദമായതോെട ഹൃതിക്കിനെതിരെ കങ്കണ നടത്തിയ വെളിപ്പെടുത്തലുകൾ സിനിമാലോകത്തെ തന്നെ നടുക്കിയിരുന്നു. തന്റെ സ്വകാര്യചിത്രങ്ങൾ ഹൃതിക് പ്രദർശിപ്പിച്ചുവെന്നും തന്നെ ചതിച്ചെന്നും പരാതി ഉണ്ടായിരുന്നു. അപ്പോഴൊക്കെ ഹൃതിക് മൗനംപാലിക്കുകയും ചെയ്തു.

എന്നാൽ ഹൃതിക്കിന്റെ അച്ഛനും സംവിധായകനുമായ രാകേഷ് റോഷൻ സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുമായി എത്തിയിരിക്കുന്നു. കങ്കണയുമായുള്ള വിഷയത്തിൽ ഹൃതിക് സത്യം തുറന്നുപറഞ്ഞാൽ‌ അത് എല്ലാവരെയും ഞെട്ടിക്കുന്ന ഒന്നായിരിക്കും എന്ന് രാകേഷ് പറയുന്നു.

‘ഹൃതിക് വ്യത്യസ്തനാണ്. കങ്കണ പോലൊരു സ്ത്രീ ഹൃതിക്കിനെതിരെ നുണപ്രചരണം നടത്തുകയാണ്. ഹൃതിക് ഈ വിഷയത്തിൽ ശാന്തനായി ഇരിക്കാനാണ് ഇഷ്ടപ്പെടുന്നത്. അല്ലാതെ ഇതിലെ വാസ്തവം വെളിപ്പെടുത്തിയാൽ അത് നിങ്ങളെ ഒട്ടാകെ ഞെട്ടിക്കും.’ രാകേഷ് വ്യക്തമാക്കി.

Your Rating: