Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അങ്ങനെ കങ്കണയെ ആരും കുറ്റംപറയേണ്ട : ഹൃതിക്

kangana-hrithik.jpg.image.784.410

പി ആർ ഏജൻസികൾ വഴി നടത്തിയ പരസ്പരമുള്ള ‌ചെളിവാരിയെറിയലുകൾ അവസാനിപ്പിച്ചതോടെ ഹൃതിക്-കങ്കണ പോരിന് കുറച്ചെങ്കിലും ശമനമായിട്ടുണ്ട്. പക്ഷേ കങ്കണയുടെ കാര്യം അങ്ങനെയല്ല. ഹൃതികിനെതിരെയുള്ള വാദങ്ങളിൽ കിട്ടിയതെല്ലാം തിരിച്ചടികളാണ്.

ഹൃതികിന്റെ മുൻ ഭാര്യ സൂസെയ്നും കങ്കണയുടെ മുൻ കാമുകനായ അധ്യായൻ സുമനും ഹൃതികിനെ പിന്തുണച്ചതും ഫോട്ടോയും ഇമെയിൽ ചോർച്ചയുമെല്ലാം പിഴച്ചതോടെ കങ്കണയ്ക്ക് കിട്ടിയത് ഒരു തെറ്റുകാരി പരിവേഷമാണ്. കൂടാതെ അധ്യായൻ കങ്കണയുടെ സ്വഭാവത്തെ രൂക്ഷമായി വിമർശിക്കുകയും മന്ത്രവാദവും ഭ്രാന്തമായ സ്വഭാവ രീതിയാണ് കങ്കണയ്ക്കെന്ന് പറഞ്ഞതും നടിയോട് ദേഷ്യവും അൽപം പേടിയുമായി എല്ലാവർക്കും.

യാതൊരു വ്യക്തിത്വവുമില്ലാത്തയാളാണ് കങ്കണയെന്നാണ് അവർക്കെതിരെ വന്ന പ്രധാന ആരോപണം. ഏതൊരാൾക്കും ഒരുപാട് വിഷമം തോന്നുന്ന പരാമർശം തന്നെയാണിത്. സോഷ്യൽമീഡിയയിലും മറ്റും കങ്കണയ്ക്കെതിരെ രൂക്ഷമായ വിമർശനങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.

കങ്കണ ഇത്തരം ആരോപണങ്ങളെ കങ്കണ എങ്ങനെയാണ് കാണുന്നതെന്നറിയില്ലെങ്കിലും അവർക്ക് ഏറ്റവും ആശ്വാസം നൽകുന്ന വാക്കുകൾ എത്തിയിരിക്കുകയാണ് ഒരാളിൽ നിന്ന്. മറ്റാരിൽ നിന്നുമല്ല, ഹൃതികിൽ നിന്നു തന്നെ.

എന്തുകാര്യത്തിനായാലും മറ്റൊരാളെ കുറിച്ച് ഒരു കാര്യം വിധിക്കുന്നത് വ്യക്തിത്വത്തിന് ചേർന്നതല്ല. ദേഷ്യം മാറ്റിവച്ച് സ്നേഹത്തിന്റെ പാത സ്വീകരിക്കുക...എന്നാണ് ഹൃതിക് ട്വീറ്റ് ചെയ്തത്. മറ്റുള്ളവർക്കൊപ്പം കങ്കണയെ പഴിക്കാതിരുന്നത് ഹൃതിക് ചെയ്ത നല്ല കാര്യം തന്നെ.

താനും ഹൃതികുമായി പ്രണയത്തിലായിരുന്നുവെന്ന് പറഞ്ഞ് എല്ലാത്തിനും തുടക്കമിട്ടത് കങ്കണയാണ്. പ്രഫഷണൽ ബന്ധത്തിനപ്പുറം കങ്കണയുമായി ഒന്നുമില്ലെന്നായിരുന്നു ഹൃതികിന്റെ നിലപാട്. ഇത് തെറ്റാണെന്ന് തെളിയിക്കാൻ പാകത്തിൽ പുറത്തുവന്ന വിവരങ്ങളെല്ലാം കങ്കണയ്ക്ക് തന്നെ വിനയാകുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.