Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മക്കൾക്കൊപ്പം ഹൃതിക്കിന്റെ ഓട്ടോയാത്ര

hrithik-sons

സിനിമാതിരക്കിനിടയില്‍ ഒഴിവുസമയം കിട്ടിയാൽ ഹൃതിക് റോഷൻ തന്റെ കുട്ടികൾക്കരികിൽ ഓടിയെത്തും. എപ്പോഴും എന്തെങ്കിലും സാഹസികയാത്രകളായിരിക്കും അച്ഛനും മക്കളും പ്ലാൻ ചെയ്യുക.

കഴിഞ്ഞ ദിവസം മക്കളായ ഹ്രെഹാനും ഹ്രിദാനും ഒരു കിടിലൻ യാത്ര തന്നെ ഹൃതിക് ഒരുക്കികൊടുത്തു. വീട്ടിലേക്ക് ഓട്ടോ യാത്ര. ‘വീട്ടിലേക്ക് ഒരു ഓട്ടോ പിടിച്ചു, പോക്കറ്റിലെ കാശും ലാഭിച്ച് മക്കൾക്കൊരു ഉഗ്രൻ ട്രിപ്പ്...’ ഹൃതിക് ട്വീറ്റ് ചെയ്തു.

ഹൃതിക്കിന്റെ ഇത്തവണത്തെ ന്യൂ ഇയർ ആഘോഷവും മക്കൾക്കൊപ്പം ആയിരുന്നു. അഷുതോഷ് ഗൊവാരികെർ ഒരുക്കുന്ന ചരിത്രചിത്രത്തിലാണ് ഹൃതിക് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.