Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോദിയുടെ മകളാണ് താനെന്ന് മോടിയോടെ അവാനി

avana-modi

പ്രധാനമന്ത്രി നരേന്ദ്ര മോഡി തനിക്ക് അച്ഛനെപ്പോലെയാണെന്ന് ഗുജറാത്തി മോഡലും നടിയുമായ അവാനി മോദി രംഗത്ത്. മധുര്‍ ഭണ്ഡാര്‍ക്കര്‍ സംവിധാനം ചെയ്യുന്ന കലണ്ടര്‍ ഗേള്‍സ് എന്ന ചിത്രത്തിലെ നായികകൂടിയാണ് അവാനി.

പേരിന്‍റെ അവസാനമുള്ള മോദിയെക്കുറിച്ച് ചോദ്യപ്പോഴായിരുന്നു നടിയുടെ മറുപടി. അദ്ദേഹത്തിന്‍റെയും എന്‍റെയും സര്‍നെയിം ഒന്നാണ് മാത്രമല്ല ഇരുവരും ഗുജറാത്തില്‍ നിന്നുമാണ്. പലരും അദ്ദേഹത്തിന്‍റെ ബന്ധുവാണോ എന്നു ചോദിക്കാറുണ്ടെന്നും അവാനി പറഞ്ഞു.

‌മോഡിയുടെ മകളാണെന്ന്‌ പറയുന്നതാണ്‌ തനിക്കിഷ്‌ടം. ഗുജറാത്തി പെണ്‍കുട്ടികള്‍ മാത്രമല്ല ഇന്ത്യയൊട്ടാകെയുള്ള പെണ്‍കുട്ടികളുടെ പിതാവാണ് അദ്ദേഹം. അദ്ദേഹത്തെ കാണുമ്പോള്‍ ഒരു നല്ല പിതാവിന്റെ മുഖമാണ്‌ മനസില്‍ തെളിയുന്നത്‌. അവാനി പറഞ്ഞു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.