1993ല്‍ ആണ് സ്പീല്‍ബര്‍ഗിന്‍റെ ജുറാസിക് പാര്‍ക്ക് പുറത്തിറങ്ങുന്നത്. ലോകമെന്പാടുമുള്ള പ്രേക്ഷകരെ കിടുകിടാ വിറപ്പിച്ച ചിത്രം തിയറ്ററില്‍ പോയി കാണുന്നത് അന്നൊരു സ്വപ്നമായിരുന്നു ഷഹബ്സാദ് ഇര്‍ഫാന്‍ അലി ഖാന്‍ എന്ന 26കാരന്. ഇന്ന് ആ സിനിമയുടെ തുടര്‍ ഭാഗം പുറത്തിറങ്ങിയപ്പോള് അതേസിനിമയില്‍ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കാനും ആ ചെറുപ്പക്കാരന് സാധിച്ചു. സ്വപ്നതുല്യമായിരുന്നു ഇര്‍ഫാന്‍ ഖാന്‍ എന്ന നടന്‍ പിന്നിട്ട വഴികള്‍.
ഇന്ന് ബോളിവുഡില്‍ മാത്രമല്ല ഹോളിവുഡിലും അറിയപ്പെടുന്ന നടനാണ് ഇര്‍ഫാന്‍ ഖാന്‍. ജുറാസിക് വേള്‍ഡില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച താരം ഈ സിനിമ തിയറ്ററില്‍ ഇരുന്ന് കണ്ട് മറ്റൊരു ഇതിഹാസത്തിനൊപ്പം. മറ്റാരുമല്ല ഹോളിവുഡ് നടന്‍ ടോം ഹാങ്ക്സിനൊപ്പമാണ് ഇര്‍ഫാന്‍ തന്‍റെ ചിത്രം കണ്ടത്. ജുറാസിക് വേള്‍ഡിന് ശേഷം ഇര്‍ഫാന്‍ ഖാന്‍ അഭിനയിക്കുന്നത് ടോം ഹാങ്ക്സ് നായകനായി എത്തുന്ന ഇന്‍ഫേര്‍ണോ എന്ന ചിത്രത്തിലാണ്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.