Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കബാലി വിവാദം; ഞാനൊരു തമാശ പറഞ്ഞതാണെന്ന് ഇർഫാൻ

irfan-kabali

കബാലിയുടെ പോസ്റ്റര്‍ ബോളിവുഡ് ചിത്രമായ മദാരിയുടെ കോപ്പിയടിയാണെന്ന് ഇർഫാൻ ഖാൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇർഫാൻ തന്നെ നായകനായെത്തുന്ന മദാരിയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് മുംബൈയിൽ എത്തിയപ്പോഴായിരുന്നു നടന്റെ പ്രതികരണം.

എന്നാൽ യഥാർത്ഥത്തിൽ അത് കബാലിയുടെ ഫാൻമേയ്ഡ് പോസ്റ്റർ ആയിരുന്നു. ഇർഫാന്റെ പ്രതികരണം വലിയ വാർത്തയാകുകയും താരത്തിനെതിരെ രജനി ആരാധകർ രോഷം പ്രകടിപ്പിക്കുകയും ചെയ്തു.

സംഭവം വിവാദമായതോടെ ഈ വിഷയത്തിൽ വീണ്ടും പ്രതികരണവുമായി ഇർഫാൻ രംഗത്തെത്തി. താനൊരു തമാശ പറഞ്ഞതാണെന്നും അത് ഔദ്യോഗിക പോസ്റ്റർ അല്ലെന്ന് അറിയാമായിരുന്നെന്നും ഇർഫാൻ പറയുന്നു. 

Your Rating: