Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അവൾ എത്തി; അച്ഛനായതിന്റെ സന്തോഷം പങ്കുവച്ച് ഷാഹിദ്

shahid-wife

ബോളിവുഡിന്റെ ചോക്ലേറ്റ് ഹീറോ ഷാഹിദ് കപൂർ അച്ഛനായി. ഷാഹിദ് കപൂറിനും ഭാര്യ മിറ രജ്പുതിനും പെണ്‍കുഞ്ഞാണ്. ട്വിറ്ററിലൂടെ തന്റെ സന്തോഷം അദ്ദേഹം ആരാധകരുമായി പങ്കുവച്ചു.

അവളെത്തിയിരിക്കുന്നു. സന്തോഷം പ്രകടിപ്പിക്കാന്‍ വാക്കുകള്‍ മതിയാകുന്നില്ലെന്നായിരുന്നു ഷാഹിദിന്റെ പോസ്റ്റ്. മുംബൈയിലെ ഹിന്ദുജ ആശുപത്രിയില്‍ വെച്ചായിരുന്നു കുഞ്ഞിന്റെ ജനനം. 2015 ജൂലൈ ഏഴിനായിരുന്നു ഷാഹിദും മിറയും വിവാഹിതരാകുന്നത്.
 

Your Rating: